Stay Tuned!

Subscribe to our newsletter to get our newest articles instantly!

App banned Tech

രാജ്യസുരക്ഷയെ ബാധിക്കും: കേന്ദ്രം നിരോധിച്ച ആപ്പുകള്‍ ഇവയാണ്.!



ദില്ലി: ഐഎംഒ ഉൾപ്പെടെ 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് നിരോധനം. ജമ്മു കശ്മീരിലും പാക്കിസ്ഥാനിലെ അവരുടെ ഹാൻഡ്‌ലർമാരുമായും ആശയവിനിമയം നടത്താൻ തീവ്രവാദികൾ ഈ ആപ്പുകൾ ഉപയോഗിക്കുന്നതാണ് കാരണം.” പാകിസ്ഥാനിൽ നിന്ന് മെസെജ് അയയ്ക്കാനും സ്വീകരിക്കാനും ഈ ആപ്പുകൾ ഉപയോഗിച്ചു എന്ന് തെളിയിക്കപ്പെട്ടതോടെയാണ് 14 മൊബൈൽ ആപ്പുകൾ നിരോധിച്ചത്. 
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഭരണ അതോറിറ്റിയായ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് (MEITY) ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡത, പ്രതിരോധം, സംസ്ഥാനത്തിന്റെയും പൊതു ക്രമത്തിന്റെയും സുരക്ഷ.പൊതു ക്രമം, ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താൽപ്പര്യം, ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവയ്ക്ക് ഭീഷണിയായേക്കാവുന്ന പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കുമെതിരെ ഐടി നിയമത്തിലെ സെക്ഷൻ 69 (എ) പ്രകാരം നടപടിയെടുക്കാനാകും. 
ക്രിപ്വൈസർ, എനിഗ്മ, സേഫ്‍വിസ്, വിക്റെം, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയൻ, ഐ.എം.ഒ, എലമെന്റ്, സെക്കന്റ്ലൈൻ, സാൻഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകൾ.
പോസ്റ്റ്/അക്കൗണ്ട്/വെബ്‌സൈറ്റ്/മൊബൈൽ ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പാസ്സാക്കുന്നത് കേന്ദ്ര സർക്കാർ നിയമിച്ച നിയുക്ത ഉദ്യോഗസ്ഥനാണ്. അദ്ദേഹം നിയമവും നീതിയും, ആഭ്യന്തരം, ഇൻഫർമേഷൻ, ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അന്തർ മന്ത്രാലയ സമിതിയുടെ അധ്യക്ഷനായിരിക്കും. രഹസ്യാന്വേഷണ ഏജൻസികളുടെ അഭ്യർഥന മാനിച്ചാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
Centre bans 14 mobile apps Check complete list here

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

App Tech Whatsapp

തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല : വാട്ട്സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

  • February 25, 2023
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ
Music Tech YouTube

ഇഷ്ടമുള്ള റേഡിയോ സ്‌റ്റേഷൻ ക്രിയേറ്റ് ചെയ്യാം ; പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്ക്

  • February 25, 2023
പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്ക്. ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചറാണ് ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ഇത് ലഭ്യമാണ്. ഈ അപ്ഡേറ്റ് ഉപയോ​ഗിച്ച് ഉപഭോക്താക്കൾക്ക്
Total
0
Share