വാട്ട്സാപ്പിന്റെ  ‘ചാറ്റ് ലോക്ക്’ പ്രൈവസി ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.  ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, പിന്നിടത് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ കഴിയൂ.  അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.
അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോൺ ആക്‌സസ് ചെയ്യാൻ ശ്രമിച്ചാൽ ആദ്യം ചാറ്റ് ക്ലിയർ ചെയ്യാൻ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാൽ ക്ലിയറായ വിൻഡോ ആയിരിക്കും ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളിന് മുന്നിൽ ഓപ്പൺ ആകുക.ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും  ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചർ ഉറപ്പാക്കുന്നു.
വാട്ട്സാപ്പിന്റെ ചാറ്റ് ലോക്ക് ഫീച്ചർ സെറ്റ് ചെയ്യാൻ ആദ്യം ആപ്പ് അപ്ഡേറ്റ് ചെയ്യണം. ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിലേക്ക് പോകുക. വാട്ട്‌സാപ്പ് ഓപ്പൺ ചെയ്ത്  ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന  ചാറ്റിലേക്ക് നാവിഗേറ്റ് ചെയ്യുക. കോൺടാക്റ്റ് അല്ലെങ്കിൽ ഗ്രൂപ്പ് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യണം. അപ്പോൾ കാണുന്ന ഓപ്ഷനിൽ നിന്ന് “ചാറ്റ് ലോക്ക്” തിരഞ്ഞെടുക്കുക. “ചാറ്റ് ലോക്ക്” എന്ന പുതിയ ഓപ്ഷൻ കാണുന്നതുവരെ മെനു താഴേക്ക് സ്ക്രോൾ ചെയ്യണം. ഒരിക്കൽ നിങ്ങൾ “ചാറ്റ് ലോക്ക്” ടാപ്പുചെയ്‌താൽ എപ്പോഴും അത് പ്രവർത്തനക്ഷമമായിരിക്കും.  ലോക്ക് ചെയ്‌ത എല്ലാ ചാറ്റുകളും ആക്‌സസ് ചെയ്യാൻ താഴേക്ക് സ്വൈപ്പ് ചെയ്യുക. നിങ്ങൾ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ലോക്ക് ചെയ്‌ത ചാറ്റിൽ ടാപ്പ് ചെയ്യുക: അതിൽ ടാപ്പുചെയ്‌ത് ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് തിരഞ്ഞെടുക്കുക.ചാറ്റ് അൺലോക്ക് ചെയ്യാൻ  ഫോൺ പാസ്‌വേഡ് അല്ലെങ്കിൽ ബയോമെട്രിക്‌സ് (ലഭ്യമെങ്കിൽ)  നല്കുക. ഭാവിയിൽ ചാറ്റ് ലോക്കിൽ കൂടുതൽ ഓപ്‌ഷനുകൾ ചേർക്കുമെന്നാണ് മെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
chat lock can be activated if whatsapp is updated
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്യുവർവ്യൂ ക്യാമറയുള്ള നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു, വി‌ലയോ?…

എച്ച്എംഡി ഗ്ലോബൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാർട് ഫോൺ…

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാതാ അതോറിറ്റി; വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് നിർദേശം

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ്…

കൈയിലിരിക്കുന്ന മൊബൈൽ ഫോൺ അത്ര നിസാരക്കാരനല്ല; സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

മൊബൈൽ പൊട്ടിത്തെറിക്കുന്ന പ്രശ്നം പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണം. ഇത് പെട്ടെന്ന്…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…