തിരുവനന്തപുരം:2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേല്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നടത്തുന്ന പൊതു തെളിവെടുപ്പ് സെപ്റ്റംബര്‍ 3, 4 തീയതികളില്‍ നടക്കും.
രാവിലെ 11 മണിക്ക് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്കും വിഷയത്തില്‍ താല്‍പര്യമുള്ള കക്ഷികള്‍ക്കും നേരിട്ടെത്തി അഭിപ്രായം പങ്കുവയ്ക്കാം. കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹിയറിംഗില്‍ ടെക്‌നിക്കല്‍ മെംബര്‍ ബി പ്രദീപ്, ലീഗല്‍ മെംബര്‍ അഡ്വ. എ കെ വില്‍സണ്‍ എന്നിവരും പങ്കെടുക്കും.
കെഎസ്ഇബിയുടെ ശുപാര്‍ശകളില്‍ മേലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും kserc@erckerala.org എന്ന ഇ-മെയില്‍ വഴിയും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെപിഎഫ്‌സി ഭവനം, സി വി രാമന്‍ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിലേക്ക് തപാല്‍ വഴിയും സെപ്റ്റംബര്‍ 10ന് വൈകിട്ട് അഞ്ചു മണി വരെ സ്വീകരിക്കും. കെഎസ്ഇബി ശുപാര്‍ശകളുടെ പകര്‍പ്പ് www.erckerala.orgല്‍ ലഭ്യമാണ്.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പണിതീരാത്ത വീട്ടിൽ 17,445 രൂപയുടെ വൈദ്യുതിബിൽ, പണികിട്ടുക ഇലക്ട്രീഷ്യന്! പണം വീട്ടമ്മ അടക്കേണ്ടെന്ന് കെഎസ്ഇബി

കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്തിരുന്ന വീട്ടമ്മയ്ക്ക് വൈദ്യുതാഘാതം ഏൽക്കാതിരുന്നത് ഭാഗ്യമെന്നാണ് കെഎസ്ഇബി പറയുന്നത്.

ജാഗ്രത, കെഎസ്ഇബി അറിയിപ്പ്; ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന് പറഞ്ഞും തട്ടിപ്പ്

തിരുവനന്തപുരം: കെ എസ് ഇ ബിയുടെ പേരിലും തട്ടിപ്പ്. ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ…

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കൂടുന്നു, ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്; പ്രത്യേക നിര്‍ദേശവുമായി കെഎസ്ഇബി

< വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന്…

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി…