അത്യാകര്‍ഷകമായ പിക്ചര്‍ ക്വാളിറ്റി, അതിശയിപ്പിക്കുന്ന ശബ്ദ ഫീച്ചറുമായി
സോണി ഇന്ത്യ ബ്രാവിയ എക്സ്80എല്‍ ടെലിവിഷന്‍ സീരീസുകള്‍ അവതരിപ്പിച്ചു. കാഴ്ചയും
ശബ്ദവും അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന പുതിയ എക്സ്80എല്‍ മോഡലുകള്‍ ഗൂഗിള്‍
ടിവി ഉപയോഗിച്ച് വിനോദത്തിന്‍റെ പുതിയ ലോകവും ഉപഭോക്താക്കള്‍ക്ക്
നല്‍കുന്നു.  
എക്സ്80എല്‍ സീരീസിലെ എക്സ്-ബാലന്‍സ്ഡ് സ്പീക്കര്‍ മികച്ച ശബ്ദാനുഭവമാണ്
നല്‍കുന്നത്. പതിനായിരത്തിലധികം ആപ്പുകള്‍, ഗെയിമുകള്‍, എഴ് ലക്ഷത്തിലേറെ
സിനിമകള്‍, ടിവി സീരീസുകള്‍ എന്നിവ ലഭ്യമാക്കുന്ന ഗൂഗിള്‍ ടിവിയിലൂടെ സ്മാര്‍ട്
യൂസര്‍ എക്സ്പീരിയന്‍സും എക്സ്80എല്‍ സീരീസ് ഉറപ്പുനല്‍കുന്നു. ആപ്പിള്‍
എയര്‍പ്ലേ2, ഹോംകിറ്റ് എന്നിവയിലും ഇത് തടസമില്ലാതെ പ്രവര്‍ത്തിക്കും.
ഹാന്‍ഡ്സ്ഫ്രീ വോയ്സ് സെര്‍ച്ച് ഫീച്ചര്‍ ഉപയോഗിച്ച് പ്രിയപ്പെട്ട ഷോകളും
സിനിമകളും ടിവിയില്‍ പ്ലേ ചെയ്യാം.
Sony WH-CH520 headphone BUY AT
Sony WH-CH520 headphone
Sony WH-CH520 headphone
ഓട്ടോ എച്ചഡിആര്‍ ടോണ്‍ മാപ്പിങും ഓട്ടോ ജന്‍റെ പിക്ചര്‍ മോഡും ഉപയോഗിച്ച്
ഗെയിമിങ് അനുഭവം മാറ്റാനുള്ള പിഎസ്5നുള്ള ഫീച്ചര്‍, ഗെയിമിങ് സ്റ്റാറ്റസ്,
ക്രമീകരണങ്ങള്‍, ഗെയിമിങ് അസിസ്റ്റ് ഫങ്ഷനുകള്‍ എന്നിവയെല്ലാം ഒരിടത്ത്
എളുപ്പത്തില്‍ ലഭ്യമാക്കുന്ന ഗെയിം മെനു ഫീച്ചര്‍, ബ്രാവിയ കോര്‍, ബ്രാവിയ ക്യാം,
ആംബിയന്‍റ് ഒപ്റ്റിമൈസേഷന്‍, ലൈറ്റ് സെന്‍സര്‍, അക്കോസ്റ്റിക് ഓട്ടോ കാലിബ്രേഷന്‍
സാങ്കേതികവിദ്യ, എക്സ്-പ്രൊട്ടക്ഷന്‍ പിആര്‍ഒ, ആറ് ഹോട്ട് കീകളുള്ള സ്ലീക്ക്
സ്മാര്‍ട് റിമോട്ട് എന്നിവയാണ് എക്സ്80എല്‍ സീരീസിന്‍റെ മറ്റു പ്രധാന
സവിശേഷതകള്‍. 
99,900 രൂപ വിലയുള്ള കെഡി-43എക്സ്80എല്‍ മോഡലും, 114,900 രൂപ വിലയുള്ള
കെഡി-50എക്സ്80എല്‍ മോഡലും ഏപ്രില്‍ 19 മുതല്‍ ലഭ്യമാവും. കെഡി-85എക്സ്80എല്‍
മോഡലിന്‍റെ വിലയും പുറത്തിറക്കുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യയിലെ
എല്ലാ സോണി സെന്‍ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ്
പോര്‍ട്ടലുകളിലും പുതിയ മോഡലുകള്‍ ലഭിക്കും.
Sony launches BRAVIA X80L television series
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്യുവർവ്യൂ ക്യാമറയുള്ള നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു, വി‌ലയോ?…

എച്ച്എംഡി ഗ്ലോബൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാർട് ഫോൺ…

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാതാ അതോറിറ്റി; വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് നിർദേശം

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ്…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

കൈയിലിരിക്കുന്ന മൊബൈൽ ഫോൺ അത്ര നിസാരക്കാരനല്ല; സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

മൊബൈൽ പൊട്ടിത്തെറിക്കുന്ന പ്രശ്നം പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണം. ഇത് പെട്ടെന്ന്…