കാസര്‍കോട്: കാഞ്ഞങ്ങാട് ഐസ്‌ക്രീം പാര്‍ലറില്‍ വച്ച് വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളായ യുവാക്കള്‍ കീഴടങ്ങി. കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശിയും 21കാരനുമായ ഷഹീര്‍, സുഹൃത്തുക്കളായ റംഷീദ്, മുബീന്‍, അര്‍ഷാദ് എന്നിവരാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസിന് മുന്‍പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 
ജൂണ്‍ 26ന് വൈകീട്ട് നാല് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ട്യൂഷന്‍ സെന്ററില്‍ നിന്ന് ഇറങ്ങിയ 15 വയസിന് താഴെയുള്ള ഏതാനും വിദ്യാര്‍ഥിനികള്‍ തൊട്ടടുത്തുള്ള ഐസ്‌ക്രീം പാര്‍ലറില്‍ കയറി. ഇത് കണ്ട് ഷഹീറും സംഘവും കടയിലേക്ക് എത്തി പെണ്‍കുട്ടികളുടെ പിന്നിലിരുന്നു. തുടര്‍ന്ന് നാലംഗ സംഘം മോശമായി സംസാരിക്കാന്‍ തുടങ്ങി. ഇത് കേട്ട പെണ്‍കുട്ടികള്‍ പുറത്തിറങ്ങി. പ്രതികളും പുറത്തിറങ്ങി വാഹനത്തില്‍ ഇവരെ പിന്തുടര്‍ന്നു. ഇതിനിടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് കണ്ട് നാട്ടുകാര്‍ സംഘടിച്ചതോടെ നാലംഗ സംഘം രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചതും ഒടുവില്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതും. 
tried to insult school students four youth surrendered
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

എരഞ്ഞിപ്പാലത്ത് യുവതിയുടെ കൊല; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍

കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത്…