
കണ്ണൂർ : അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈൻ നാളെയും മറ്റന്നാളുമുള്ള മുഴുവൻ വിമാന സർവ്വീസുകളും റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അഞ്ച് സർവ്വീസുകളാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, മുംബൈ സർവ്വീസുകളാണ് റദ്ദാക്കിയത്. ബുക്ക് ചെയ്ത നിരവധി യാത്രക്കാർ പെരുവഴിയിലാണ്. രണ്ട് ദിവസത്തേക്ക് സർവ്വീസുകൾ നിർത്തി വെക്കുന്നതായാണ് ലഭിച്ച അറിയിപ്പ്.
ഗോ ഫസ്റ്റ്, നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികൾക്കായി ഫയൽ ചെയ്തു. കമ്പനിയെ നിലനിർത്താൻ കഴിയുമോ എന്നുള്ള കാര്യത്തിൽ എൻസിഎൽടി തുടർനടപടികൾ സ്വീകരിക്കും. കമ്പനി ലേലത്തിൽ വയ്ക്കുകയും പുതിയ ഉടമകളെ കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്താൽ അടച്ച് പൂട്ടലിലേക്ക് നീങ്ങും. നേരത്തെ ജെറ്റ് എയർ വൈസും കടക്കെണി മൂലം അടച്ച് പൂട്ടിയിരുന്നു.
Go first airline cancelled five flights from kannur airport