Stay Tuned!

Subscribe to our newsletter to get our newest articles instantly!

KSRTC

അടിമുടി മാറി കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്, ഗുണങ്ങളേറെ, അറിയേണ്ടതെല്ലാം!



തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാളെ മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും, Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് നാളെ മുതൽ റിസർവ്വേഷൻ സൗകര്യമുള്ളത്. കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus)- കരാർ 2023 സെപ്റ്റംബർ 30 – ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ്  പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്. 
ഇതിനായി  പുതിയ  സർവീസ് പ്രൊവൈഡർക്ക് വേണ്ടി  12.08.2022 ൽ കെഎസ്ആർടിസി  തന്നെ ടെണ്ടർ വിളിക്കുകയും അതിന്റെ  അടിസ്ഥാനത്തിൽ പുതിയ കമ്പനിക്ക് വർക്ക് ഓഡർ നൽകുകയും ചെയ്തിരുന്നു.  ആ  കമ്പനിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മെയ് മാസം മുതൽ ഓഗസ്റ്റ് 31 വരെ അ‍ഞ്ച് മാസക്കാലം  കെ എസ് ആർ ടി. സി സ്വിഫ്റ്റ് സർവീസുകൾ മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു. അത് വിജയമായതിനെ തുടർന്നാണ്  2023 സെപ്റ്റംബർ 5 മുതൽ KSRTC-യുടെയും, കെഎസ്ആർടിസി സ്വിഫ്റ്റിന്റേയും  എല്ലാ സർവീസുകളേയും ഉൾപ്പെടുത്തി ഈ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം പരീക്ഷണാർത്ഥം  ആരംഭിക്കുന്നത്. 
കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസുകളുടെ വരുമാനവും കെഎസ്ആർടിസിയുടെ അക്കൗണ്ടിലാണ് വരുന്നത്. അത് പോലെ തന്നെ റിസർവേഷനിലൂടെ വരുന്ന വരുമാനവും കെ എസ് ആർ ടി സി -യുടെ അക്കൗണ്ടിൽ മാത്രമാണ് ലഭിക്കുക. KSRTC SWIFT സർവീസുകളുടെ കളക്ഷൻ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവിൽ  ഇല്ല. ഇത് നേരത്തെ തന്നെ പലപ്രാവശ്യം വ്യക്തമാക്കിയിരുന്നു.  വരുമാനം മറ്റു കമ്പനികളിലേക്ക് പോകുന്നെന്ന തരത്തിലുള്ള വാർത്തകൾ ജീവനക്കാർക്കിടയിലും, യാത്രക്കാർക്കിടയിലും തെറ്റിദ്ധാരണ മാത്രമേ ഉണ്ടാകൂവെന്നും അത്തരം വാർത്തകൾ ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾ പിൻവാങ്ങണമെന്നും മാനേജ്മെന്റ് അഭ്യർത്ഥിച്ചു. പുതിയ വെബ്സൈറ്റ്: www.onlineksrtcswift.com,  മൊബൈൽ ആപ്ലിക്കേഷൻ (Play സ്റ്റോറിലും App സ്റ്റോറിലും ലഭ്യമാണ്) Ente KSRTC Neo OPRS .



പുതിയ സംവിധാനത്തിലെ നൂതന സവിശേഷതകൾ
ബസ് സർവീസ് ആരംഭിച്ചാൽ പോലും പിന്നീട് വരുന്ന സ്ഥലങ്ങളിൽ നിന്നും ലഭ്യമായ സീറ്റുകളിൽ ബുക്കിങ് അനുവദനീയമാകുന്നു. ഇത് കാരണം യാത്രക്കാർ ബസുകൾ സേർച്ച് ചെയ്യുമ്പോൾ കൂടുതൽ ബസുകൾ ലഭ്യമാകുന്നു. (Live Ticketing) – പരീക്ഷണാടിസ്ഥാനത്തിൽ ലൈവ് ടിക്കറ്റിങ് നൽകാനാകും വിധം ഏതാനും സർവീസുകളിൽ നടപ്പിലാക്കി വരുന്നു. എസ്എംഎസ് ഡെലിവറി സിസ്റ്റത്തിന് പുറമെ വാട്സാപ്പ് മുഖേനയും ബുക്കിങ് സംബന്ധമായ എല്ലാ സന്ദേശങ്ങളും ലഭ്യമാകുന്നതാണ്. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാൽ തന്നെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാല താമസം ഒഴിവാകുന്നു. കൂടാതെ റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാർക്ക് അറിയുവാനും സാധിക്കും.
New System for KSRTC Ticket Online Booking  Everything you need to know

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala KSRTC Student

25 വയസിന് മുകളിലുള്ളവര്‍ക്ക് കണ്‍സെഷനില്ല; മാര്‍ഗരേഖയുമായി കെഎസ്ആര്‍ടിസി

  • February 28, 2023
തിരുവനന്തപുരം: 25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കി കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി മാര്‍ഗരേഖ പുറത്തിറക്കി. Read also: ‘കുട്ടികളെ
KSRTC Railway

മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം, കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം:മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉള്ളതായി റെയില്‍വേ അറിയിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്, എറണാകുളം ഷോർണൂർ
Total
0
Share