മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്.  ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. 

മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും. മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ, വേനലിൽ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. അഞ്ച് വയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തില്‍ മലപ്പുറം മുന്നിയൂരിലെ പുഴയില്‍ കുളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
5 year old child dies of amoebic meningoencephalitis in malappuram
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനും യുവതിയും തൂങ്ങി മരിച്ച നിലയിൽ

വൈത്തിരി: പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊഴിലാണ്ടി…

നിറം കുറവെന്ന് പറഞ്ഞ് നിരന്തര മാനസിക പീഡനം; വിവാഹമോചനത്തിന് സമ്മർദ്ദം; ആത്മഹത്യ ചെയ്ത ഷഹാനയുടെ സംസ്കാരം ഇന്ന്

മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത ഷഹാന മുംതാസിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 8:30 ന്…

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു; മരണം ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന്…

കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം. വടകര കരിമ്പനപ്പാലത്താണ് സംഭവം. KL 54 P 1060…