
ആത്മസമർപ്പണത്തിൻ്റെ ഓർമ്മകളുണർത്തി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. രാവിലെ 7.30 മുതൽ 8 മണി വരെയാണ് വിവിധ ഈദ് ഗാഹുകളിലായി ബലിപെരുന്നാൾ നമസ്കാരം നടക്കുക.മഴ കാരണം പതിവിന് വിപരീതമായി ഇത്തവണ ഈദ് ഗാഹുകളുടെ എണ്ണം കുറവാണ്. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയാണ് ബലിപെരുന്നാൾ ആഘോഷിച്ചത്.
പ്രവാചകൻ ഇബ്രാഹിമിന്റെയും മകൻ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ സ്മരണകളുമായാണ് വിശ്വാസികളുടെ ഈദ് ആഘോഷം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണ പുതുക്കൽ കൂടിയാണ് ബക്രീദ്. പുതു വസ്ത്രങ്ങളണിഞ്ഞ് ഈദ് ഗാഹുകളിൽ ഒത്തുചേർന്നും വീടുകളിലേക്ക് അതിഥികളെ ക്ഷണിച്ചും സൽക്കരിച്ചും വിശ്വാസികൾ വിശുദ്ധിയുടെ പെരുന്നാൾ ദിനം ആഘോഷപൂർണമാക്കും.
ഏവർക്കും ബലിപെരുന്നാൾ ആശംസകൾ…