Stay Tuned!

Subscribe to our newsletter to get our newest articles instantly!

Central Government

ആധാർ-പാൻ ലിങ്കിംഗ്, ബാങ്ക് ലോക്കർ, ആധാർ പുതുക്കൽ; ഒരേയൊരു മാസം, ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ വലിയ നഷ്ടം



പുതുവർഷം തുടങ്ങി മെയ് മാസവും കഴിയാറായി. ജൂൺ മാസത്തിൽ  വ്യക്തിഗത ധനകാര്യവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. പാൻ ആധാർ ലിങ്കിങ്, ഇപിഎസ് പെൻഷൻ സമയപരിധി ,ആധാർ പുതുക്കൽ  അങ്ങനെ പ്രധാനപ്പെട്ട നിരവധി കാര്യങ്ങളുടെ സമയപരിധി ജൂൺ 30 ന് അവസാനിക്കും. അതിന് മുൻപ് ചെയ്ത് തീർക്കേണ്ട പ്രധാന കാര്യങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം.
ആധാർ- പാൻ കാർഡ് ലിങ്കിംഗ്
സമയമുണ്ടല്ലോ, നാളെ ചെയ്യാം എന്ന മട്ടിലാണ് ആധാർ പാൻ ലിങ്കിംഗിന്റെ കാര്യത്തിൽ, പലരുടെയും കാര്യം. ജൂൺ 30 ആണ് ആധാർ പാൻകാർഡ് ലിങ്ക് ചെയ്യാനുള്ള അവസാനതിയ്യതി. ജൂൺ മാസത്തിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ  പ്രവർത്തനരഹിതമാകും. പാൻകാർഡ് അസാധുവായാൽ നിങ്ങൾക്ക് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുമില്ല. പലതവണ സമയപരിധി നീട്ടി നൽകിയതിനാൽ, വീണ്ടും ജൂണിന് ശേഷവും സമയപരിധി നീട്ടി നൽകാൻ സാധ്യത കുറവാണ്. നിലവിൽ ആയിരം രൂപ പിഴയടച്ച് പാൻ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. സമയപരിധിക്കുള്ളിൽ ചെയ്തില്ലെങ്കിൽ പാൻകാർഡ് അസാധുവാകുമെന്ന് മാത്രമല്ല, ഉയർന്ന പിഴയും നൽകേണ്ടിവരും. പാൻ – ആധാർ രേഖകൾ ജൂൺമാസത്തിനകം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാർഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാർഡ് കഷ്ണം മാത്രമായിരിക്കും. ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും തകരാറിലാവും.
ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാം
എംപ്ലോയീസ് പെൻഷൻ സ്‌കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കും. രണ്ടാം തവണയും ഇപിഎസിൽ നിന്ന് ഉയർന്ന പെൻഷനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇപിഎഫ്ഒ  നീട്ടിനൽകിയിരുന്നു. 2022 നവംബർ 4-ന് നൽകിയ ഉത്തരവിലാണ് സുപ്രീംകോടതി ആദ്യം മാർച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്. താൽപ്പര്യമുള്ള വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനായി ഇപിഎഫ്ഒ പിന്നീട് മെയ് 3 വരെ സമയപരിധി നീട്ടി. നിലവിൽ 26 ജൂൺ 2023 വരെയാണ് സമയപരിധി. സുപ്രീംകോടതി വിധിയിൽ സമയപരിധി നിശ്ചയിച്ചതിന് ശേഷം യോഗ്യരായ ജീവനക്കാർക്കുള്ള ഓൺലൈൻ അപേക്ഷാ സൗകര്യം പുനഃസ്ഥാപിക്കാൻ ഇപിഎഫ്ഒ ഏറെ സമയമെടുത്തതാണ് സമയപരിധി നീട്ടിയതിന് കാരണം.


ആധാർ കാർഡ് പുതുക്കൽ
പത്ത്  വർഷം കഴിഞ്ഞ ആധാർ കാർഡുകൾ ഉപയോക്താക്കൾ പുതുക്കണമെന്നു സർക്കാരും യുഐഡിഎഐയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. ജൂൺ 14 കഴിഞ്ഞാൽ  ആധാർ കാർഡ് പുതുക്കാൻ പണം നൽകണം. myAadhaar പോർട്ടലിലൂടെ ഉപയോക്താക്കൾക്കു സൗജന്യ സേവനം ഉപയോഗിക്കാം. ആധാർ കേന്ദ്രങ്ങൾ വഴി വിവരങ്ങൾ പുതുക്കന്നതിനുള്ള 50 രൂപ നിരക്ക് ഇക്കാലയളവിലും തുടരും. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്ഡേറ്റ് സേവനം ഉപയോഗിക്കാം. അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം. ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചില സേവനങ്ങളെ ബാധിക്കാനുമിടയാകും.
pan aadhaar linking higher eps pension, special fds 6 money deadlines in June

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

AADHAR Central Government PAN Tax

ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി; പിഴയിൽ മാറ്റമില്ല

ദില്ലി: ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ്
Central Government

ഗുണനിലവാരമില്ല; രാജ്യത്തെ 18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡി.സി.ജി.ഐ

ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) 26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
Total
0
Share