Stay Tuned!

Subscribe to our newsletter to get our newest articles instantly!

Health Healthy Tips Weight Loosing

ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വയർ കുറയുന്നില്ലേ? കാരണം ഇവയിൽ ഏതെങ്കിലുമാകാം



അടിക്കടി തൂങ്ങിവരുന്ന വയറ് മിക്കവരുടെയും ഒരു പ്രശ്നം തന്നെയാണ്. ഒതുങ്ങിയ വയർ ആണ് എല്ലാവരുടെയും ആഗ്രഹം. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ലേ. എങ്കിൽ വയറു ചാടാൻ ചിലര്‍ കാരണങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.
1. ജനിതകമായ കാരണങ്ങൾ
ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും അരവണ്ണം കുറയുന്നില്ലേ. കാരണം ജീനുകളാകാം. ജീനുകൾക്ക് നേരിട്ട് വലിയവയറുമായി ബന്ധമൊന്നും ഇല്ലെങ്കിലും ചില പങ്ക് ഉണ്ട്. വിസറൽ ഫാറ്റ് ആണ് കാരണം. ഉദരത്തിൽ ശേഖരിക്കപ്പെടുന്ന കൊഴുപ്പ് ആണിത്. ഇതാണ് ആളുകൾ മെലിഞ്ഞിരിക്കാനും തടിച്ചിരിക്കാനുമെല്ലാം ഒരു കാരണം. നിങ്ങളുടെ കുടുംബത്തിലെ മുൻതലമുറയിൽപ്പെട്ടവർക്ക് കുടവയർ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇതു വരാം. 
2. ഭക്ഷണ അലർജി
എല്ലാത്തരം ഫുഡ് അലർജികളും വയർ ചാടിക്കില്ല എന്നാൽ സീലിയാക് ഡിസീസും ഗ്ലൂട്ടൻ സെൻസിറ്റിവിറ്റിയും പോലുള്ള ഭക്ഷണ അലർജികള്‍ ഇൻഫ്ലമേഷനും വയറ് വലുതാകാനും കാരണമാകും. സന്ധിവേദന, തലവേദന ഇവയ്ക്കും ഇത് കാരണമാകാം. 
3. ഹൈപ്പോതൈറോയ്ഡിസം
അനാവശ്യമായി ഭാരം കൂടുന്നതിന് ഒരു കാരണം ഹൈപ്പോ തൈറോയ്ഡിസം ആകാം. തൈറോയ്ഡ് ഉണ്ടെങ്കിൽ ഉപാപചയ പ്രവർത്തനം സാവധാനത്തിലാകും. ഇത് വയറുൾപ്പടെയുള്ള ശരീരഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. അവയവങ്ങളുടെ പ്രവർത്തനം, തൈറോയ്ഡ് ഹോർമോൺ സാവധാനത്തിലാക്കുകയും ഇത് ശരീരം വളരെ കുറച്ച് മാത്രം കാലറി കത്തിക്കാൻ കാരണമാകുകയും ചെയ്യും. ഇത് ഒടുവിൽ ശരീരഭാരം കൂടുന്നതിൽ കലാശിക്കും. 


4. സ്റ്റിറോയ്ഡുകൾ 
ആളുകളുടെ ശരീരഭാരം കൂടാൻ ഒരു കാരണം സ്റ്റിറോയ്ഡുകളാണ്. ഹോർമോൺ വ്യതിയാനം മാറാൻ സ്റ്റിറോയ്ഡ് കഴിക്കുന്ന, ആർത്തവവിരാമം അടുത്ത സ്ത്രീകൾക്കാണ് ശരീരഭാരം കൂടാൻ സാധ്യത കൂടുതൽ. സ്റ്റിറോയ്ഡുകൾ ഹോർമോണുകളെ വീണ്ടും ബാലൻസ് ചെയ്യുന്നത് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. 
5. ആന്റി ഡിപ്രസന്റുകൾ
ദീർഘകാലം ആന്റിഡിപ്രസന്റുകൾ, അതായത് വിഷാദം അകറ്റാനുള്ള മരുന്നുകൾ കഴിക്കുന്നത് ശരീരഭാരം കൂട്ടും. മരുന്നുകൾ ഇൻസുലിന്റെ നിലയെ ബാധിക്കുകയും ഇത് അനാവശ്യകൊഴുപ്പ് വയറിൽ അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യും. എന്നാൽ ഇത് ഒരാൾ കഴിക്കുന്ന മരുന്നുകളെ ആശ്രയിച്ചിരിക്കും. 
6. ഇൻസുലിൻ 
ശരീരത്തിൽ നിരവധി രാസമാറ്റങ്ങൾക്ക് ഇൻസുലിൻ കാരണമാകും. ഇത് ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഹോർമോൺ വ്യതിയാനങ്ങൾ ശരീരഭാരം കൂടുന്നതിലേക്കു നയിക്കും. 
Reasons behind Belly Fat

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health Healthy Tips Skin

മുഖകാന്തി കൂട്ടാൻ ബീറ്റ്റൂട്ട് ; ഇങ്ങനെ ​ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണ് ബീറ്റ്റൂട്ട്. നാരുകൾ, ഫോളേറ്റ് (വിറ്റാമിൻ ബി9), പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. 
Food Health Healthy Tips Trending

പഞ്ചസാര എന്ന വില്ലൻ; ഭക്ഷണവിഭവങ്ങളിൽ ഇനി ഉപയോഗിക്കാം ഈ പകരക്കാരെ…

ദൈനംദിന ജീവിതത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. എന്നാലും ഫിറ്റ്നസ്സും ആരോഗ്യവും നിലനിർത്താനുള്ള പോരാട്ടത്തിൽ, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നത് ഏറെ പ്രധാനപ്പെട്ട
Total
0
Share