മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ആൻഡ്രോയിഡ് 14 ഗൂഗിളിന്റെ ഐ/ഒ 2023 ഇവന്റിൽ അവതരിപ്പിച്ചു. ഇതിന്റെ ആദ്യ ബീറ്റാ പതിപ്പ് പിക്‌സൽ സ്‌മാർട് ഫോണുകളിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, രണ്ടാമത്തെ ബീറ്റാ പതിപ്പ് മറ്റു ചില ബ്രാൻഡുകളുടെ ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും ഫോൾഡബിൾ ഹാൻഡ്സെറ്റുകൾക്കും ലഭ്യമാക്കിയിട്ടുണ്ട്.
ഐഒഎസ് 16 പോലെയുള്ള കസ്റ്റമൈസ് ചെയ്യാവുന്ന ലോക്ക് സ്‌ക്രീൻ, മെച്ചപ്പെട്ട ക്യാമറാ അനുഭവം, യുഎസ്ബി വഴി മെച്ചപ്പെട്ട ഓഡിയോ എന്നിവയും മറ്റും ഉൾപ്പെടുന്നതാണ് ആൻഡ്രോയിഡ് 14 ന്റെ പുതിയ ഫീച്ചറുകൾ. മെച്ചപ്പെടുത്തിയ ഗ്രാഫിക്‌സ് അനുഭവം നൽകുന്നതിന് ആൻഡ്രോയിഡ് 14 ന് ഇപ്പോൾ ജിപിയു മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഗൂഗിൾ അവകാശപ്പെട്ടു.
ആൻഡ്രോയിഡ് 14 കൂടുതൽ വികസിപ്പിക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനു മുൻനിര ബ്രാൻഡുകളായ ഐക്യൂ, ലെനോവോ, നത്തിങ്, വൺപ്ലസ്, ഒപ്പോ, റിയൽമി, ടെക്നോ, വിവോ, ഷഓമി എന്നിവയുമായി ഗൂഗിൾ സഹകരിച്ച് പ്രവർത്തിക്കുന്നു. ഈ ബ്രാൻഡുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് അടുത്തിടെ മുൻനിര സ്മാർട് ഫോൺ വാങ്ങിയിട്ടുണ്ടെങ്കിൽ ആൻഡ്രോയിഡ് 14 ന്റെ ബീറ്റാ പതിപ്പ് ലഭിച്ചേക്കും.
ആൻഡ്രോയിഡ് 14 ബീറ്റ അപ്‌ഡേറ്റിന് യോഗ്യമായ സ്‌മാർട് ഫോണുകളുടെ ലിസ്റ്റ്
  • പിക്സൽ 4എ (5ജി)
  • പിക്സൽ 5, 5 എ
  • പിക്സൽ 6, 6 പ്രോ
  • പിക്സൽ 6 എ
  • പിക്സൽ 7, 7 പ്രോ
  • പിക്സൽ 7 എ
  • പിക്സൽ ഫോൾഡ് 
  • പിക്സൽ പാഡ് 
  • വിവോ എക്സ്90 പ്രോ
  • ഐക്യൂ 11
  • ലെനോവോ ടാബ് എക്സ്ട്രീം

  • നത്തിങ് ഫോൺ (1)
  • ഒപ്പോ ഫൈൻഡ് എൻ2
  • ഒപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ്വ
  • ൺപ്ലസ് 11
  • ടെക്നോ കാമൺ 20 സീരീസ്റി
  • യൽമി ജിടി 2 പ്രോ
  • ഷഓമി 13 പ്രോ
  • ഷഓമി 13
  • ഷഓമി 12T
  • ഷഓമി പാഡ് 6
ആൻഡ്രോയിഡ് 14 ബീറ്റ 2 എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഗൂഗിൾ പിക്സൽ ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് ഡെവലപ്പറുടെ പ്ലാറ്റ്ഫോം വഴി ആൻഡ്രോയിഡ് 14 ബീറ്റയിലേക്ക് ആക്സസ് ലഭിക്കും. പിക്സൽ ഇതര ഉപയോക്താക്കൾക്ക് അതത് ഒഇഎമ്മിന്റെ വെബ്സൈറ്റ് വഴി ആൻഡ്രോയിഡ് 14 ബീറ്റ ഡൗൺലോഡ് ചെയ്യാം.
Android 14 unveiled at Google I/O 2023: How to download and list of eligible devices
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

20 രൂപയുണ്ടോ, സിം പ്രവര്‍ത്തനക്ഷമമാക്കി നിലനിര്‍ത്താം, ഡീയാക്റ്റിവേറ്റാകും എന്ന പേടി ഇനി വേണ്ട

ദില്ലി: ഉപയോഗിക്കാതിരുന്നാല്‍ സിം കാര്‍ഡിന്‍റെ വാലിഡിറ്റി അവസാനിക്കുമോ എന്ന മൊബൈല്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം. രണ്ട്…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…