ദില്ലി: ഓൺലൈൻ വാതുവയ്പ്പ് ആപ്പ് മഹാദേവ് ആപ്പിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. മഹാദേവ് അടക്കം 22 ആപ്പുകൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഇഡിയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടിയെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു. ഛത്തീസ്ഘഢിലടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ്  ഇഡിയുടെ ഇടപെടൽ. 
ഓൺലൈൻ ബെറ്റിങ് ആപ്പാണ് മഹാദേവ്. ഓൺലൈൻ ബെറ്റിങ്ങിന് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ ദുബായ് വഴിയാണ് ഇവരുടെ ഓപ്പറേഷൻ. സൗരഭ് ചന്ദ്രാകർ,  രവി ഉപ്പൽ എന്നവരാണ് 2016 -ൽ  ദുബായിൽ മഹാദേവ് ആപ്പ് എന്ന പേരിൽ ഓൺലൈൻ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്. 2020 ൽ കൊവിഡ് കാലത്ത് ജനം ഓൺലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, തിരഞ്ഞെടുപ്പ് ബെറ്റിങ് അങ്ങനെ എന്തിന്റെ പേരിലും ആവാം. 2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവിൽ റജിസ്റ്റർ ചെയ്തിരുന്നത്. 2019 ൽ മഹാദേവ് ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങുന്നു. അതോടെ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ദിവസേന 200 കോടി വരെ ഉടമകളുടെ പോക്കറ്റിലെത്തി.പണം വന്നതും പോയതും എല്ലാം ഹവാല റൂട്ടുകളിൽ ബെറ്റുവെച്ച് എത്ര പേർ ജയിച്ചാലും തോറ്റാലും, ലാഭം ഒടുവിൽ കമ്പനിക്ക് മാത്രം.
ആപ്പിന്റെ പേരിൽ ‘ആപ്പിലായി’ ഭൂപേഷ് ബാഗേൽ 



കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്‍റെ ഉടമകള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാദത്തിലേക്ക് ഛത്തീസ് ഘട്ട് മുഖ്യമന്ത്രിയേയും ഇഡി എത്തിച്ചത്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. കണക്കില്‍ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിംദാസ് എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ റഡാറിലേക്ക് ബാഗേലിനെ കൊണ്ടുവന്നത്. 
Mahadev app among 22 illegal online betting platforms blocked in india
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

“പണി വരുന്നുണ്ട് അവറാച്ചാ..” നാലുവര്‍ഷത്തിനകം സകല ഡീസൽ വാഹനങ്ങളും നിരോധിക്കാൻ കേന്ദ്രത്തിന് ഉപദേശം!

2027-ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്…

ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ട്; മറ്റുള്ളവരുടെ ഉള്ളടക്കം പകര്‍ത്തുന്ന ചാനലുകള്‍ നിരോധിക്കാന്‍ യൂട്യൂബ്

ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ യൂട്യൂബ്. സിനിമ താരങ്ങൾക്കും സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയയിൽ താരങ്ങളായ കണ്ടന്റ് ക്രിയേറ്റേഴ്സിന്…

ഇവരെ സൂക്ഷിക്കുക, ഹൈ റിസ്ക്ക്! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ വേ​ഗം കളയൂ, വരാൻ പോകുന്ന ‘പണികൾ’ അത്ര ചെറുതല്ല

പുതിയ മാൽവെയർ വില്ലൻമാരെ നീക്കം ചെയ്ത്  ഗൂഗിൾ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe,…

വിവിധ കമ്പനികളുടെ പാരാസെറ്റമോളും, പാന്റോപ്പും അടക്കം 12 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല; നിരോധിച്ച് കേരളം

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ…