മുൻനിര ഒടിടി സേവനമായ ആമസോൺ പ്രൈം ഇന്ത്യയിലെ നിരക്കുകൾ കുത്തനെ കൂട്ടി. പ്രതിമാസ, ത്രൈമാസ നിരക്കുകളാണ് വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ വാർഷിക പ്ലാനുകളുടെ നിരക്കുകൾ കൂട്ടിയിട്ടില്ല. ഏകദേശം 16 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ ആമസോൺ പ്രൈം നിരക്കുകൾ വീണ്ടും കൂട്ടുന്നത്. ഇതിന് മുൻപ് 2021 ഡിസംബറിലാണ് നിരക്കുകൾ പുതുക്കിയത്.
അതേസമയം, നിലവിലുള്ള പ്രൈം അംഗങ്ങൾക്ക് പഴയ നിരക്കിൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുമെന്നാണ് അറിയുന്നത്. 2021 ഡിസംബറിൽ പ്രഖ്യാപിച്ച പ്രതിമാസ നിരക്ക് 179 രൂപയിൽ നിന്ന് 299 രൂപയായി ഉയർത്തി. ഒരു മാസത്തേക്ക് ആമസോൺ പ്രൈം അംഗത്വ നിരക്കിൽ 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മൂന്നു മാസത്തെ പ്രൈം നിരക്ക് 459 രൂപയിൽ നിന്ന് 599 രൂപയായും വർധിപ്പിച്ചു. 3 മാസത്തെ അംഗത്വത്തിന് 140 രൂപയാണ് അധികം നൽകേണ്ടത്.
എന്നാൽ 1,499 രൂപയുടെ വാർഷിക നിരക്കിൽ മാറ്റമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ, വാർഷിക പ്രൈം ലൈറ്റ് അംഗത്വ പ്ലാൻ 999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന‌ത്. പുതിയ നിരക്കുകൾ ഇപ്പോൾ കമ്പനിയുടെ അംഗത്വ ഫീസ് പേജിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ആമസോൺ പ്രൈം ആനുകൂല്യങ്ങളിൽ പ്രൈം ഷിപ്പിങ് ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്ലാറ്റ്‌ഫോമിലെ ഷോപ്പിങ്ങിനും പുറമെ നിരവധി ഇടപാടുകള്‍ക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്്. കൂടാതെ പ്രൈം വിഡിയോ, പ്രൈം മ്യൂസിക്, പ്രൈം ഡീലുകളും വിൽപന സമയത്ത് ഓഫറുകളും ക്രെഡിറ്റ് കാർഡ് റിവാർഡുകളും ആക്‌സസ് ചെയ്യാൻ അംഗങ്ങൾക്ക് കഴിയും. പ്രൈം ഗെയിമിങ്, പ്രൈം റീഡിങ്, ആമസോൺ ഫാമിലി എന്നിവയിലേക്കുള്ള ആക്‌സസും ഇതിൽ ഉൾപ്പെടുന്നു.
Amazon Prime Monthly and Quarterly Membership Plan Prices Hiked
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എഐ മുതല്‍ ജീവന്‍രക്ഷാ മുന്നറിയിപ്പ് വരെ; ആന്‍ഡ്രോയ്‌ഡില്‍ നാല് പുത്തന്‍ ഫീച്ചര്‍ വരുന്നു, എങ്ങനെ ഉപയോഗിക്കാം?

ആന്‍ഡ്രോയ്‌ഡില്‍ നാല് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത് പ്രഖ്യാപിച്ച് ഗൂഗിള്‍. ഇവ ഏതൊക്കെയാണെന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…

തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല : വാട്ട്സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ്…

കേരളത്തിൽ 13 നഗരങ്ങളിൽ കൂടി എയര്‍ടെല്‍ 5ജി അവതരിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ 125 നഗരങ്ങളില്‍ കൂടി അള്‍ട്രാ…