പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്ക്. ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചറാണ് ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ഇത് ലഭ്യമാണ്. ഈ അപ്ഡേറ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം റേഡിയോ സ്റ്റേഷനുകൾ നിർമ്മിക്കാമെന്നതാണ് പ്രത്യേകത.
ഇപ്പോൾ യൂട്യൂബ് തന്നെയാണ് റേഡിയോ സ്‌റ്റേഷൻ നിർമിക്കുന്നത്. ഏതെങ്കിലുമൊരു പാട്ട് തെരഞ്ഞെടുത്ത് കേട്ട് തുടങ്ങുമ്പോൾ തന്നെ ഉപഭോക്താവിന് വേണ്ടിയുള്ള റേഡിയോ സ്റ്റേഷന് നിർമ്മിക്കപ്പെടും. കൂടാതെ ‘അപ് നെക്സ്റ്റ്’ സെക്ഷനിൽ ഇനി ഏത് പാട്ടാണ് വരുന്നതെന്ന് കാണുകയുമാവാം. സാധാരണ പ്ലേ ലിസ്റ്റിൽ ഈ സ്റ്റേഷൻ സേവ് ചെയ്യാനാകും എന്നതും ശ്രദ്ധേയമാണ്.
പുതിയ അപ്ഡേറ്റ് വരുന്നതോടെ ക്രിയേറ്റ് എ റേഡിയോ ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാട്ടുകൾ വെച്ച് റേഡിയോ സ്റ്റേഷൻ നിർമ്മിക്കാം. ഇനി മുതൽ യൂട്യൂബ് മ്യൂസിക് ആപ്പിന്റെ താഴെയായി ക്രിയേറ്റ് എ റേഡിയോ കാർഡ് കാണാം.യുവർ മ്യൂസിക്ക് ട്യൂണര് എന്ന പേരിലാണ് ഈ ലേബലുണ്ടാകുക. ഒരു റേഡിയോ സ്റ്റേഷനിൽ ഏകദേശം 30 പാട്ടുകൾ വരെയുൾപ്പെടുത്താം.
കൂടാതെ ഇതിൽ ഇഷ്ടമനുസരിച്ച് പാട്ടുകൾ ക്രമികരിക്കാം. ഇഷ്ടപ്പെട്ട ഗായകർ, സംഗീത സംവിധായകർ എന്നിവരുടെ പാട്ടുകൾ റേഡിയോയിൽ കേൾപ്പിക്കാനുള്ള നിർദേശവും നല്കാനാകും. നിങ്ങളൊരു റേഡിയോ സ്റ്റേഷൻ നിർമ്മിച്ചു കഴിഞ്ഞാല് നല്കിയ മാനദണ്ഡങ്ങൾ പ്രകാരം പുതിയ പാട്ടുകൾ റേഡിയോയിൽ കേൾപ്പിച്ചു തുടങ്ങും.
ചിലപ്പോൾ പാട്ടുകൾ ഒന്നുമില്ലെന്നും ആപ്പുകൾ പറഞ്ഞേക്കാം. അങ്ങനെയാണെങ്കിൽ നിരാശരാകരുത്. നല്കിയ ഫിൽറ്ററുകൾ ക്രമീകരിക്കാൻ ശ്രദ്ധിക്കുക. സ്‌പോടിഫൈ, ആപ്പിൾ മ്യൂസിക് എന്നിവയിൽ ഈ അപ്ഡേറ്റ് നേരത്തെ ലഭ്യമാണ്.
YouTube Music gets Create a radio button