ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. എന്നാല്‍ ഇന്ന് പലര്‍ക്കുമുള്ള പ്രശ്നമാണ് ഉറക്കമില്ലായ്മ. ഉറക്കം ശരിയായിട്ടില്ല എങ്കില്‍ അത് ആകെ ആരോഗ്യത്തിനെ മോശമായി ബാധിക്കും. പതിവായി ഉറക്കം ലഭിക്കാതായാല്‍ അത് ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കാം.
Read also: പുരുഷന്മാർ ദിവസവും ഒരു പിടി ബദാം കഴിച്ചാൽ…
രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് വരെ ഉറക്കമില്ലായ്മ ഒരു കാരണമാണ്. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും ഇതിന് കാരണമാണ്. ഉറക്കക്കുറവിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.
ചില ഭക്ഷണങ്ങള്‍ ഉറക്കത്തെ തടസപ്പെടുത്തും എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ ഉറക്കത്തെ ബാധിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഒന്ന്…
കോഫിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് കോഫി കുടിക്കരുത്.
രണ്ട്…
നല്ല എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങളും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കഴിക്കരുത്. ഇവ ശരീരത്തിന്‍റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ പ്രശ്‌നത്തിലാക്കും.
മൂന്ന്…
ജങ്ക് ഫുഡ് രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഇതിലെ ഉയര്‍ന്ന ഫാറ്റും മറ്റും ഉറക്കത്തെ തടസപ്പെടുത്താം.
നാല്…
രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുന്നതും നല്ലതല്ല. എന്നാല്‍ ഇതിലെ ഉയര്‍ന്ന ഫാറ്റും മധുരവും ഉറക്കത്തെ അലോസരപ്പെടുത്തുന്നു.
അഞ്ച്…
ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലടങ്ങിയിരിക്കുന്ന ‘ടൈറോസിന്‍’ എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തിയേക്കാം.
ആറ്…
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കാം. ഇവ ദഹിക്കാന്‍ സമയമെടുക്കും. അതും ഉറക്കത്തെ നഷ്ടപ്പെടുത്തും.
ഏഴ്…
ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രിസ് പഴങ്ങളും രാത്രി കഴിക്കരുത്. ഇവയും ദഹിക്കാന്‍ ബുദ്ധിമുട്ടാണ്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
these foods might be disrupting your quality of sleep