![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXMGLpEEEwUlKkeDkILxwJxy-sMznYx2YhipZijSLLdDQNIKbK33dM2zfXyr2E3LrjxrN8eJVEj5a-va2UZ59T9KcwGdJYXPGruPNXyv6TIP8HUhLZNoloQgyxspWPqYV0SWc2mN2olRlrsSvGCAEFP3yvSgUms_6ggRi0vQ-UnERTjwi2UKAvldJH/s1600/AI-CAM.webp?w=1200&ssl=1)

തിരുവനന്തപുരം:എഐ ക്യാമറ പിടിക്കുന്ന റോഡ് നിയമ ലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ചുമത്തും.726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും.
പിഴയുടെ വിശദാംശങ്ങള്‍ ചുവടെ:
- ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ
- രണ്ടാംതവണ – 1000രൂപ
- ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ3
- ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000രൂപ
- അമിതവേഗം – 2000രൂപ
- മദ്യപിച്ച് വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ
- രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ
- ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ – മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000രൂപ
- രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
- ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ – 1000രൂപ
- സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500രൂപ
- ആവര്‍ത്തിച്ചാല്‍ – 1000രൂപ