Stay Tuned!

Subscribe to our newsletter to get our newest articles instantly!

bank

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണോ? ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കണം



ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ  ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് വഴി ക്രെഡിറ്റ് കാർഡുകൾ കൊണ്ടുള്ള നേട്ടങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും അബദ്ധങ്ങൾ  ഒഴിവാക്കാനും സാധിക്കും. ഉദാഹരണത്തിന്, ഓട്ടോ പേയ്‌മെന്റ് ഓപ്‌ഷൻ സജ്ജീകരിക്കുന്നത് വഴി കൃത്യസമയത്ത് പണം അടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സഹായിക്കുന്നു  .ക്രെഡിറ്റ് കാർഡ് ഉപയോഗങ്ങളിലെ വീഴ്ച ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും.  
   
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ  ഉണ്ടെങ്കിൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കാതിരിക്കുന്നതിനും കാർഡിന്റെ നേട്ടങ്ങളെല്ലാം

ബജാജ് ഫിനാന്‍സിന് ‘എട്ടിന്റെ പണി’; ഡിജിറ്റല്‍ വായ്പകള്‍ വിലക്കി ആർബിഐ

ഉപയോഗപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങളിവയാണ്
1.  തീയതികൾ ഓർക്കുക: ഓരോ ക്രെഡിറ്റ് കാർഡ് ബില്ലിന്റെയും അവസാന തീയതി ഓർക്കുക.  പേയ്‌മെൻറുകൾ  മുടങ്ങുന്നത്  ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും
2. ക്രെഡിറ്റ് പരിധി ശ്രദ്ധിക്കുക: ക്രെഡിറ്റ് കാർഡ് ബാലൻസുകൾ നിങ്ങളുടെ ക്രെഡിറ്റ് പരിധിക്ക് താഴെ നിലനിർത്താൻ ശ്രമിക്കുക. ഉയർന്ന ക്രെഡിറ്റ് ഉപയോഗ അനുപാതങ്ങൾ  ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും
3. വാർഷിക ഫീസ്:  വാർഷിക ഫീസുള്ള ഒന്നിലധികം കാർഡുകൾ ഉണ്ടെങ്കിൽ, ആനുകൂല്യങ്ങൾ ചെലവുകളേക്കാൾ കൂടുതലാണോ എന്ന് വിലയിരുത്തുക.  


4. പേയ്‌മെൻ്റുകൾ: ഓരോ മാസവും   ക്രെഡിറ്റ് കാർഡ് ബാലൻസ് മുഴുവനായും അടയ്ക്കുക. ഇത്  ക്രെഡിറ്റ് വിനിയോഗ അനുപാതം കുറയ്‌ക്കാനും   ക്രെഡിറ്റ് സ്‌കോറിന് ഗുണകരവും ആയിരിക്കും
5. റിവാർഡുകൾ പ്രയോജനപ്പെടുത്തുക:   ക്രെഡിറ്റ് കാർഡുകൾ റിവാർഡുകളോ ക്യാഷ് ബാക്കോ വാഗ്ദാനം ചെയ്യുകയാണെങ്കിൽ,   അവ പ്രയോജനപ്പെടുത്തുക. പലചരക്ക് സാധനങ്ങൾ അല്ലെങ്കിൽ യാത്രകൾ പോലുള്ള ചില പ്രത്യേക വിഭാഗങ്ങൾക്ക് മികച്ച റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന കാർഡ് ഉപയോഗിക്കുക.
നിങ്ങൾ ഒരു  ക്രെഡിറ്റ് കാർഡ് പതിവായി ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് ഇടയ്ക്കിടെ അതിൽ ചെറിയ ഇടപാടുകൾ നടത്തുന്നതിന് ശ്രമിക്കുക
Using multiple credit cards? Be mindful of these 6 key pointS

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

bank Crime

ബാങ്കിന്‍റേതെന്ന പേരില്‍ വ്യാജ സന്ദേശം; 72 മണിക്കൂറിനുള്ളില്‍ 40ഓളം പേര്‍ക്ക് നഷ്ടമായത് വന്‍തുക

മുംബൈ: വെറും 72 മണിക്കൂറിനുള്ളില്‍ നടന്ന തട്ടിപ്പിനുള്ളില്‍ പണം നഷ്ടമായവരില്‍ ചലചിത്ര താരങ്ങളുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സ്വകാര്യ ബാങ്കിലെ 40ഓളം കസ്റ്റമേഴ്സിനെയാണ് അതി വിദഗ്ധമായി തട്ടിപ്പ് സംഘം
bank Tech

അറിഞ്ഞിരിക്കാം പുതിയ ബാങ്കിങ് ടെക്‌നോളജികൾ

നവീനവും വേഗമേറിയതുമായ ബാങ്കിങ് സൊല്യൂഷനുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. സാങ്കേതികവിദ്യയുടെ സഹായത്താൽ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവമെന്ന വൻ നേട്ടമാണ് ബാങ്കിങ്‌ രംഗം സമ്മാനിച്ചത്. പക്ഷേ, സുരക്ഷ
Total
0
Share