Stay Tuned!

Subscribe to our newsletter to get our newest articles instantly!

Hack KSEB

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ്; വിശ്വസിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്



തിരുവനന്തപുരം: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കുമെന്ന പ്രചാരണം വ്യാജം. ഇത്തരമൊരു വ്യാജ പ്രചാരണം വാട്സ് ആപ്പിലൂടെ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതായി കെഎസ്ഇബി അറിയിച്ചു. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുക ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങൾ ദൂരീകരിക്കാൻ കെ എസ്‌ ഇ ബിയുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912 ൽ വിളിക്കുക. കെ എസ്‌ ഇ ബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ കെഎസ്ഇബി വഴി വൈദ്യുതി ബില്ലടയ്ക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാണ്. 
Bill discount if using a specific mobile application KSEB warning

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Hack Mobile Tech Virus

കയ്യിലുള്ള ഫോണ്‍ ഏതാണ്…? ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക,മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ് ഹണ്ടിങ് ടീം

ദില്ലി: ഫോൺ ഡെയ്ഞ്ചർ സോണിലാണെന്ന മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് ചിപ് സെറ്റുകൾ (Exynos )  സപ്പോർട്ട് ചെയ്യുന്ന ഫോണുകളെയാണ് ബാധിക്കുന്ന ഗുരുതര
Hack Tech

സാധാരണ പാസ്‌വേഡ് കണ്ടെത്തല്‍ എഐക്ക് നിമിഷങ്ങൾ മതി! ‘ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്ത’ പാസ്‌വേഡ് എങ്ങനെ ലഭിക്കും ..?

ഇനി ഇന്റര്‍നെറ്റുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പുതിയ പഠനം. ഉടനടി ശ്രദ്ധിക്കേണ്ട മേഖലകളിലൊന്ന് പാസ്‌വേഡുകളുടെ കാര്യമാണ്. ഇപ്പോഴും, ‘ ഓ, എന്തെങ്കിലും പാസ്‌വേഡ്
Total
0
Share