കൽപറ്റ:വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി എസ്.പി വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്സ് ആന്റ് സെൻട്രൽ എക്സൈസ് എസ്.പി പ്രവീന്ദർ സിങ്ങാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. പിഡബ്ല്യുഡി കരാറുകാരനായ ജെയ്‌സൻ ജോയ് എന്ന വ്യക്തിയാണ് പരാതി നൽകിയത്.
ഇദ്ദേഹത്തോട് ജിഎസ്ടി ഒഴിവാക്കിക്കൊടുക്കാൻ മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.ഇത് രണ്ട് തവണയായി കൊടുക്കാമെന്ന് കരാറുകാരൻ പറഞ്ഞു. എന്നാൽ ഒന്നര ലക്ഷം കൈയിൽ ഇല്ലാത്തതിനാൽ ഒരു ലക്ഷം അടയ്ക്കാമെന്ന് പറയുകയായിരുന്നു. തുടർന്ന് വിജിലൻസിനെ അറിയിക്കുകയും ഇവർ നൽകിയ ഒരു ലക്ഷം രൂപ ഉദ്യോഗസ്ഥന് നൽകുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. തങ്ങൾ നൽകിയ നോട്ടുകൾ വിജിലൻസ് സംഘം ഉദ്യോ​ഗസ്ഥനിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് നാലോടെയാണ് കരാറുകാരന്റെ പരാതിയിൽ വിജിലൻസ് ഡിവൈഎസ്പി സ്ഥലത്തെത്തിയത്.
Central GST SP arrested taking bribe in Wayanad
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

ക്രിപ്റ്റോ കറന്‍സി, ഒടിടി: ഹൈറിച്ച് ഉടമകൾ നടത്തിയത് 1157 കോടിയുടെ തട്ടിപ്പ്; കണക്ക് പുറത്തുവിട്ട് ഇ.ഡി

കൊച്ചി∙ ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച് എംഡി വി.ഡി.പ്രതാപനും ഭാര്യയും…

ടിക്കറ്റ് ചോദിച്ചത് പ്രകോപനം; തൃശൂരിൽ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ്…

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; സ്കൂളിൽ പൊതുദർശനം

ആലുവ:  ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പത്ത്…