ബംഗളൂർ:ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന ബ്രാൻഡായ ഒല 2024-ൽ ഇലക്ട്രിക് ഫോർ വീലർ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാനുള്ള പദ്ധതി കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ പുതിയ ഒല ഇലക്ട്രിക് കാറിന്റെ പേറ്റന്റ് ഡിസൈൻ ചിത്രം ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലാമ്പുകൾ, കൂപ്പെ പോലുള്ള റൂഫ്‌ലൈൻ, ഒആര്‍വിഎമ്മുകള്‍, വലുപ്പമുള്ളതും അതുല്യമായി രൂപകൽപ്പന ചെയ്‌തതുമായ ചക്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അതിന്റെ കൺസെപ്റ്റ് രൂപത്തിൽ ഇത് മോഡലിനെ പ്രിവ്യൂ ചെയ്യുന്നു.
ഒല ഇലക്ട്രിക്ക് കാറിന്‍റെ ആദ്യ ടീസർ 2022 ഓഗസ്റ്റിൽ പുറത്തിറക്കിയിരുന്നു. അതിന്റെ എയറോഡൈനാമിക് സിലൗറ്റ് വെളിപ്പെടുത്തി. മുൻ ബമ്പറിന്റെ ഇരുവശത്തും വലിയ വെന്റും, പ്രകാശിത ഓല ലോഗോയുള്ള മുൻവശത്ത് എൽഇഡി ലൈറ്റ് ബാറും ഓൾ-ഗ്ലാസ് കൂപ്പെ എസ്ക്യൂ റൂഫ്‌ലൈനും ഇവിക്ക് ഉണ്ടാകുമെന്ന് ടീസർ സ്ഥിരീകരിച്ചു. പിൻഭാഗത്ത് ടെയ്‌ലാമ്പായി ഒരു ലൈറ്റ് ബാറും പ്രകാശിത ഓല ലോഗോയും ഉണ്ട്.



ഒലയുടെ ആദ്യ ഇലക്ട്രിക് കാർ ഒറ്റത്തവണ ചാർജ് ചെയ്‍താൽ 500 കിലോമീറ്ററിലധികം സഞ്ചരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇതിന് 0.21Cd ന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് ഉണ്ടായിരിക്കും. നാല് സെക്കൻഡിനുള്ളിൽ EV 0 മുതൽ 100kmph വരെ കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. മോഡൽ ബ്രാൻഡിന്റെ ഇൻ-ഹൗസ് ലിഥിയം-അയൺ ബാറ്ററിയും ഘടകങ്ങളും ഉപയോഗിച്ചേക്കാം. ഒലയുടെ ഇൻ-ഹൗസ് മൂവ്ഓസ് സോഫ്റ്റ്‌വെയർ, കണക്റ്റഡ് കാർ ടെക്, കീലെസ്, ഹാൻഡിലില്ലാത്ത ഡോറുകൾ, അസിസ്റ്റഡ് ഡ്രൈവിംഗ് കഴിവുകൾ എന്നിവയ്‌ക്കൊപ്പം ഇത് വരാൻ സാധ്യതയുണ്ട്.
ഒലയുടെ ഇലക്‌ട്രിക് കാര്‍ അടുത്തവര്‍ഷം വിപണിയില്‍ എത്തിയേക്കും. കാറിന്‍റെ വില 40 ലക്ഷം രൂപയിൽ താഴെയാകാനാണ് സാധ്യത. എത്തിക്കഴിഞ്ഞാൽ കിയ ഇവി6, ഹ്യുണ്ടായ് അയോണിക് 5 എന്നിവയ്‌ക്കെതിരെ ഒല ഇലക്ട്രിക്ക് കാര്‍ നേർക്കുനേർ മത്സരിക്കും.

OLA Electric car design

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോമളരൂപവും കൊതിപ്പിക്കും മൈലേജും, പെണ്‍കൊടികളുടെ ഇഷ്‍ടതോഴനായി ഈ സ്‍കൂട്ടി!

സ്റ്റൈലിഷ് ലുക്കും കുറഞ്ഞ ഭാരമുള്ള സ്‍കൂട്ടികള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. പ്രത്യേകിച്ചും പെൺകുട്ടികളാണ് ഇത്തരം സ്‍കൂട്ടകളെ ഏറെ…

പുക പരിശോധനയിൽ ഇനി തട്ടിപ്പ് നടക്കില്ല, എട്ടിന്‍റെ പണിയുമായി കേന്ദ്രം, എല്ലാ വാഹനങ്ങൾക്കും ബാധകം !

ദില്ലി: മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍…

സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സ്വന്തമായൊരു കാര്‍ എന്ന സ്വപ്‍നം സാക്ഷാത്കരിക്കാന്‍ പലരും ആശ്രയിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളെയാവും. സാമ്പത്തികമായ പരിമിതികളില്‍…

ഇവരാണ് രാജ്യത്തെ ഏറ്റവും അത്ഭുതകരമായ അഞ്ച് ഇലക്ട്രിക് സ്‍കൂട്ടറുകൾ

രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന്‍റെ പാതയിലാണ്. വ്യത്യസ്‍ത ശ്രേണികളിലും വലിപ്പത്തിലുമുള്ള ഇലക്ട്രിക് സ്‍കൂട്ടറുകൾ ഇന്ത്യയിൽ…