Stay Tuned!

Subscribe to our newsletter to get our newest articles instantly!

Online

ഓൺലൈനിൽ ഓർഡർ ചെയ്ത വസ്തു ഉടമസ്ഥന് ലഭിച്ചത് നാല് വർഷത്തിന് ശേഷം !



നമ്മളില്‍ കുറച്ച് പേരെങ്കിലും ഓൺലൈനില്‍ സ്ഥിരമായി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരായിരിക്കും. ഓർഡർ ചെയ്ത വസ്തു ലഭിക്കാൻ പരമാവധി എത്ര നാൾ വരെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണ് ? രണ്ട് ദിവസം? അതോ പരമാവധി ഒരാഴ്ചയോ? എന്തായാലും അതിനപ്പുറത്തേക്ക് കാത്തിരിക്കാൻ ആർക്കും അത്ര താല്പര്യം കാണില്ല. എന്നാൽ, കാത്തിരിപ്പിന്‍റെ സർവ്വകാല റെക്കോർഡുകളും തകർത്തിരിക്കുകയാണ് ഡൽഹി സ്വദേശിയായ ഒരു ടെക്കി. ഓൺലൈനില്‍ ഓർഡർ ചെയ്ത ഒരു വസ്തു അദ്ദേഹത്തെ തേടിയെത്തിയത് നാല് വർഷത്തിന് ശേഷമാണ്. തനിക്കുണ്ടായ ഈ അനുഭവം അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവച്ചു. 
നിതിൻ അഗർവാൾ എന്ന യുവാവാണ് തന്‍റെ അനുഭവം വിവരിച്ചത്. ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് തുടങ്ങുന്ന ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം തന്‍റെ നാല് വര്‍ഷം നീണ്ട കാത്തിരിപ്പിന്‍റെ കഥ പറഞ്ഞത്. 2019 ലാണ് അലി എക്സ്പ്രസ് എന്ന ഓൺലൈൻ സൈറ്റിലൂടെ നിതിൻ ഒരു വസ്തു ഓർഡർ ചെയ്യുന്നത്. 2019 മെയ് മാസത്തിലാണ് അദ്ദേഹം സാധനം ഓർഡർ ചെയ്തത്. ഇതിനിടെ അലി എക്സ്പ്രസ് എന്ന ഓണ്‍ലൈന്‍ ട്രേഡിംഗ് സൈറ്റ് നിലവില്‍ ഇന്ത്യയിൽ നിരോധിച്ചു. ഒടുവില്‍ സൈറ്റ് നിരോധം നേരിട്ട് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തനിക്ക് ഓര്‍ഡര്‍ ചെയ്ത വസ്തു കൈയില്‍ കിട്ടിയതെന്നും ഇതിനിടെ നാല് വര്‍ഷങ്ങള്‍ കടന്നുപോയെന്നും അദ്ദേഹം പാര്‍സലിന്‍റെ ചിത്രം സഹിതം കുറിച്ചു. 

അലി എക്സ്പ്രസ്  ചൈനീസ് മൾട്ടിനാഷണൽ കോർപ്പറേഷനായ അലിബാബയുടെ ഉടമസ്ഥതയിലുള്ള ഒരു ഓൺലൈൻ റീട്ടെയിൽ സേവന സൈറ്റാണ്.  സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2020-ൽ ഇന്ത്യയിൽ നിരോധിച്ച  TikTok ഉൾപ്പെടെയുള്ള എണ്ണമറ്റ ചൈനീസ് ആപ്പുകളിൽ ഒന്നാണിത്. നിതിൻ അഗർവാളിന്‍റെ പോസ്റ്റ് വൈറലായതോടെ തങ്ങൾക്ക് നേരിട്ട സമാന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. അതിൽ ആറര വർഷം മുതൽ 8 വർഷം വരെ ഓർഡർ ചെയ്ത പാർസലനായി കാത്തിരുന്നവരും ഉൾപ്പെട്ടിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 
owner received the online package four years after ordering

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

AADHAR Online

മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്; പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഉത്തരവാദിത്വം നിങ്ങളുടെ മാത്രം

പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് വെറും രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. 1961 ലെ ആദായ നികുതി നിയമപ്രകാരം  മുഴുവൻ പാൻ കാർഡ്
AADHAR Online PAN

ഇനി ഒരേയൊരു ദിവസം മാത്രം ബാക്കി, വേഗം ആധാറും പാൻ കാർഡും ലിങ്ക് ചെയ്യൂ; അല്ലെങ്കിൽ ഉയർന്ന പിഴ വന്നേക്കും

ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തന
Total
0
Share