കൊച്ചി: ‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത്  2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.
എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെയാണ് ഉത്തരവ്. ‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും കോടതി നിർദ്ദേശം നൽകി.
Items sold will not be returned boards not allowed shops consumer court order
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോള്‍ഗേറ്റിന്‍റെ വില 164, സൂപ്പർമാര്‍ക്കറ്റ് ഈടാക്കിയത് 170 രൂപ; 6 രൂപ കൂട്ടിയ ഉടമയ്ക്ക് ഒടുവിൽ നഷ്ടം 13,000!

മലപ്പുറം: എം ആർ പിയേക്കാൾ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാൻ ജില്ലാ ഉപഭോക്ത്യ…

ഐ ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ്; കമ്പനിക്ക് വൻപിഴയിട്ട് കോടതി

ബെം​ഗളൂരു: ഓൺലൈൻ പർച്ചേസുകൾ വ്യാപകമായതോടെ അതുവഴിയുണ്ടാകുന്ന തട്ടിപ്പുകളും പെരുകി വരികയാണ്. ഫോൺ ഓർഡർ ചെയ്തപ്പോൾ കല്ല്,…

എംആർപിയേക്കാൾ ഒരു രൂപ അധികം വാങ്ങി; പ്രമുഖ ടെക്സ്റ്റൈൽസിൽ നിന്ന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി യുവാവ്

ചെന്നൈ: പ്രിന്റ് ചെയ്ത എംആർപി (വിൽക്കാവുന്ന പരമാവധി വില)യേക്കാൾ അധികമായി ഒരു രൂപ വാങ്ങിയ ടെക്സ്റ്റൈൽസിൽ…

ബിസ്ക്കറ്റ് പാക്കറ്റിൽ ഒരെണ്ണം കുറവ്; ഉപഭോക്താവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകാന്‍ വിധി !

ഒരു ബിസ്കറ്റിന് ഒരു ലക്ഷം രൂപ !  ചിന്തിക്കാൻ പോലും ആകുന്നില്ല അല്ലേ?  എന്നാൽ സംഗതി…