Stay Tuned!

Subscribe to our newsletter to get our newest articles instantly!

Kerala Ration

കടയിൽ പോയിട്ടും റേഷൻ കിട്ടിയില്ലെങ്കിൽ അലവൻസ്; ആനുകൂല്യം പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക്



കോഴിക്കോട്: റേഷൻകടയിൽ പോയിട്ടും റേഷൻ കിട്ടിയില്ലെങ്കിൽ പകരം അലവൻസായി പണം കിട്ടും. സംസ്ഥാനത്തെ പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണ് ഈ ആനുകൂല്യം. 2013ലെ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യ ഭദ്രതാ അലവൻസാണ് നൽകുന്നത്.
സമീപകാലത്ത് ഇ–പോസ് മെഷീനുകൾ പണി മുടക്കിയതു മൂലം റേഷൻ കിട്ടുന്നില്ലെന്ന പരാതി വ്യാപകമായി ഉയരാറുണ്ട്. ഇ–പോസ് മെഷീൻ തകരാർ മൂലമോ റേഷൻകട ഉടമയുടെ വീഴ്ച കൊണ്ടോ റേഷൻ കിട്ടിയില്ലെങ്കിൽ അലവൻസിന് അപേക്ഷിക്കാം. കടയിൽ പോയിട്ടും റേഷൻ കിട്ടാതിരിക്കുകയോ അർഹതപ്പെട്ട അളവ് പൂർണമായും കിട്ടാതിരിക്കുകയോ ചെയ്താലാണ് ഉപഭോക്താവ് അതതു ജില്ലയിലെ എഡിഎമ്മിന് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകി മൂന്നാഴ്ചയ്ക്കകം കാർഡ് ഉടമയ്ക്ക് പണം നൽകണമെന്നാണ് നിയമം.
2013ൽ നിലവിൽ വന്ന നിയമമാണെങ്കിലും ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിവില്ലെന്ന് ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിലുള്ള 29 കേസുകളിൽ കമ്മിഷൻ ഇടപെട്ട് പണം കൊടുത്തതായും കമ്മിഷൻ ചെയർമാൻ പറഞ്ഞു.
Allowance if ration not given

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Death Kerala Palakkad

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

  • February 25, 2023
പാലക്കാട്‌: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി
Human rights commission Kerala

വാഹനത്തിന് പച്ചതെളിഞ്ഞാലും സീബ്രാ ക്രോസില്‍ നടത്തം; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • February 25, 2023
തിരുവനന്തപുരം:സീബ്രാ ക്രോസിങ്ങുകളിലൂടെ ഏതുസമയത്തും റോഡ് മുറിച്ചുകടക്കുന്നവര്‍ക്കും ഫുട്പാത്ത് ഉപയോഗിക്കാതെ റോഡിലൂടെ നടക്കുന്നവര്‍ക്കുമെതിരേ പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. വാഹനങ്ങള്‍ക്ക് പോകുന്നതിനായി പച്ചലൈറ്റ് കത്തുമ്പോള്‍ത്തന്നെ റോഡ് മുറിച്ചുകടക്കുന്നത് സാധാരണ
Total
0
Share