ഏറെക്കാലമായി മലയാളികള്‍ കൊതിയോടെ കാത്തിരുന്ന അതിവേഗ ട്രെയിൻ ഒടുവില്‍ കേരളത്തിന്‍റെ മണ്ണിലേക്ക്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരളത്തിലെ ആദ്യ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. 
കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട് എന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം ഒടുവില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
എന്നിരുന്നാലും, സംസ്ഥാനത്ത് വന്ദേ ഭാരത് ട്രെയിനുകളുടെ സുഗമമായ പ്രവർത്തനത്തിന് നിലവിലുള്ള റെയിൽവേ ട്രാക്കുകളും സിഗ്നൽ സംവിധാനങ്ങളും നവീകരിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ട്രെയിനുകൾ ഓടിക്കാൻ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിലും വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വന്ദേ ഭാരതിന്‍റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിന്‍റെ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയായിരിക്കും വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.
വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുതീകരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ് എന്നാണ് അറിയുന്നത്. യാത്രക്കാരുടെ വർധനവ് അനുസരിച്ച് കോച്ചുകളുടെ എണ്ണവും കൂട്ടാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകൾ നടക്കുന്നുണ്ട്.
അതേസമയം യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പരിപാടിയോടനുബന്ധിച്ച് പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ കൊച്ചിയിൽ നടക്കും. ഏപ്രിൽ 24ന് കൊച്ചി നേവൽ ബെയ്സ് മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനി വരെയാണ് റോഡ് ഷോ നടക്കുക.

വന്ദേ ഭാരത് എന്നാല്‍

പുതുതലമുറ ഇന്ത്യൻ സെമി-ഹൈ-സ്പീഡ്, ഇന്റർസിറ്റി, ഇഎംയു ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. ട്രെയിൻ 18 എന്ന് അറിയപ്പെടുന്ന വന്ദേ ഭാരത് ട്രെയിൻ പൂർണമായും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് സെല്‍ഫ് പ്രൊപ്പല്ഡ് എഞ്ചിൻ ട്രെയിനാണ്. അതായത് ഇതിന് പ്രത്യേക എഞ്ചിൻ സംവിധാനം ഇല്ല. ഓട്ടോമാറ്റിക് ഡോറുകൾ, എയർകണ്ടീഷൻ ചെയ്ത ചെയർ കാർ കോച്ചുകളും 180 ഡിഗ്രി വരെ തിരിയാൻ കഴിയുന്ന റിവോൾവിംഗ് ചെയർ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 
വിമാനങ്ങളിലേതിന് സമാനമായ സൗകര്യങ്ങളോട് കൂടി ആധുനിക തീവണ്ടിയാണ് വന്ദേഭാരത് എക്സ്പ്രസ്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ്. 2019 -ലാണ് വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ ഉദ്ഘാടനം നടത്തിയത്. ആദ്യത്തേത് ദില്ലി-വാരാണസി റൂട്ടിലും രണ്ടാമത്തേത് ദില്ലി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമാണ് ആരംഭിച്ചത്. 2022 മുതല്‍ വന്ദേ ഭാരത് 2.0 ആണ് രാജ്യത്ത് രാജ്യത്ത് സര്‍വ്വീസ് നടത്തുന്നത്. 
vande bharat express kerala
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി മംഗലാപുരത്തേക്ക് ഇന്‍റർസിറ്റി; റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ ആവശ്യം

കൊച്ചി: മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണമെന്ന് ആവശ്യം.…

വരുന്നു, എട്ട്‌ റോഡിന്റെ വീതിയിൽ ആകാശലോബി

രാജ്യത്തെ രണ്ടാമത്തെ ഏറ്റവുംവീതിയേറിയ ആകാശലോബി കോഴിക്കോട്: നമ്മുടെ ഒരുറോഡിന്റെ ശരാശരി വീതി ആറുമീറ്ററാണെന്നിരിക്കെ, അത്തരം എട്ടുറോഡ്…

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…