കണ്ണൂർ: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയാണ് നിഹാൽ. വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.  പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. 
സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാല്‍. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാർ പറയുന്നു. 
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രി  മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ രാവില ആയിരിക്കും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉണ്ടാകുക. അതിന് ശേഷമായിരിക്കും കുട്ടിക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാകൂ. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. 
11 year old boy bitten to death by street dog
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ നാമമാത്ര സർവീസുകൾ, രൂക്ഷമായ പ്രതിസന്ധി

കണ്ണൂർ: ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വീസ് നിർത്തിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങി.…

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു: വീഡിയോ

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം…

5000 രൂപയുടെ വാച്ച് ഉപയോഗിക്കാൻ വാങ്ങി, തിരികെ ചോദിച്ചപ്പോൾ മൂക്കിന്റെ പാലം ഇടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ

കണ്ണൂർ: കുറച്ച് ദിവസത്തേക്ക് ഉപയോഗിക്കാൻ വാങ്ങിയ വാച്ച് തിരികെ ചോദിച്ചതിന്  യുവാവിന്‍റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു. കേസിൽ…

മെയ് വരെ മാത്രം 1.4 ലക്ഷത്തോളം തെരുവുനായ ആക്രമണ കേസുകൾ, ഈ മാസം ഇതുവരെയുള്ള കണക്കുകൾ ഞെട്ടിക്കുന്നത്!

തിരുവനന്തപുരം: തെരുവനായ്ക്കളുടെ ശല്യം സുപ്രീം കോടതിവരെ എത്തിനിൽക്കുകയാണ്. സംസ്ഥാന സർക്കാറിന് കഴിയുന്നത് ചെയ്യുമെന്ന് മന്ത്രി എംബി…