കൊച്ചി: കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. ആലുവയിൽ 23 മിനിറ്റാണ് നിർത്തിയിട്ടത്. സി5 കോച്ചിൽ നിന്നാണ് പുക ഉയർന്നത്. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് സംഭവം.
രാവിലെ 8.55 ഓടെ ട്രെയിൻ കളമശ്ശേരിയിൽ എത്തിയപ്പോഴാണ് അലാം മുഴങ്ങിയത്. തുടർന്ന് ട്രെയിൻ ആലുവയിൽ നിർത്തിയിട്ടു. പരിശോധനകൾ നടത്തിയ ശേഷം 9 . 24 ന് ട്രെയിൻ പുറപ്പെട്ടു. പുക ഉയരാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Read also: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, വീട് ഭാഗികമായി തകര്‍ന്നു, അടുക്കള കത്തിനശിച്ചു
യാത്രക്കാരിൽ ആരോ ട്രെയിനിൽ പുകവലിച്ചതാണെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു. എസി വാതകം ചോർന്നതാണോയെന്നും സംശയമുണ്ട്. ട്രെയിന്‍ മംഗലാപുരത്ത് എത്തിയ ശേഷം വിശദമായ പരിശോധന നടത്തും.
Smoke in compartment alarm sounded Vande bharat train stopped at Aluva