കൊണ്ടോട്ടി:കരിപ്പൂർ  വിമാനത്താവളത്തിൽ നവീകരിച്ച റൺവേ മുഴുവൻ സമയ സർവ്വീസുകൾക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവർത്തന സമയം 24 മണിക്കൂറായി പുന:സ്ഥാപിച്ചു. നേരത്തെ നവീകരണ ജോലികൾക്കായി പകൽ 10 മുതൽ വൈകുന്നേരം ആറ് വരെ റൺവേ അടച്ചിട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ ഭാഗികമായി അടച്ചിട്ടത്. രാവിലെ 10മുതൽ വൈകീട്ട് 6 വരെയായിരുന്നു നിയന്ത്രണം. ഇതു മൂലം വിമാന സർവ്വീസുകൾ രാത്രി കാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു
ആറു മാസമെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ അടിയന്തര സാഹചര്യത്തിൽ ഹജ്ജ് സർവീസിനായി റൺവേ തുറന്ന് കൊടുത്തിരുന്നു. റൺവേയിലെ ടാറിംഗ് മാറ്റിസ്ഥാപിക്കൽ, പ്രതലം ബലപ്പെടുത്തൽ, റൺവേയുടെ മധ്യത്തിൽ ലൈറ്റിംങ്ങ് സംവിധാനങ്ങൾ സ്ഥാപിക്കൽ, എന്നിവയുടെ പ്രവർത്തികളാണ് പൂർത്തീകരിച്ചത്.
karipur Airport runway
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനം; കോഴിക്കോട്, തിരുവനന്തപുരം സർവീസ്

അബുദാബി :മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനമായി കോഴിക്കോട്, തിരുവനന്തപുരം സെക്ടറിൽ ജനുവരി ഒന്നു മുതൽ…

ഹജ്ജ്: കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് വിവേചനം, അധികം നൽകേണ്ടത് 85,000 രൂപ

കരിപ്പൂർ∙ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഭീമമായ സംഖ്യ അധികം നൽകാൻ നിർബന്ധിതരാക്കുന്ന രീതിയിൽ വിമാന…

കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇറക്കിയത് ദുബായ്-കോഴിക്കോട് വിമാനം

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ…