വാട്സാപിൽ അയച്ചാൽ ചിത്രങ്ങൾക്കും വിഡിയോകള്‍ക്കും ഗുണമേന്മ കുറയുന്നുവെന്ന പരാതി ഇനി വേണ്ട. ഫോട്ടോ ഷെയറിങ് സംവിധാനം അപ്ഡേറ്റ് ചെയ്തിരിക്കുന്നെന്നു മാർക് സക്കർബർഗ്. ഇനി മുതൽ ഹൈ ഡെഫനിഷൻ ചിത്രങ്ങൾ വാട്സ് ആപിൽ സെൻഡ് ചെയ്യാനാകും. ഈ സേവനം രാജ്യാന്തര തലത്തിൽ ഉടൻതന്നെ ലഭ്യമായിത്തുടങ്ങും. ചിത്രങ്ങൾ മാത്രമല്ല വിഡിയോകളും ഇത്തരത്തിൽ കൈമാറ്റം ചെയ്യാനാകും.
എച്ച്ഡി (2000×3000 പിക്സൽ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365×2048 പിക്സൽ) നിലവാരത്തിലുള്ള ചിത്രങ്ങൾ അയയ്ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവുമെന്നതിനാൽ കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാൻഡേർഡ് പതിപ്പ് നിലനിർത്തണോ അതോ എച്ച്‌ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്ന് ഫോട്ടോ-ബൈ-ഫോട്ടോ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം.
എൻഡ് ടു എന്‍ഡ് എൻക്രിപ്ഷഃ്‍ സംവിധാനം ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിരിക്കുന്നു.മൾട്ടി ഡിവൈസ് സേവനം, സ്ക്രീൻ പങ്കിടൽ തുടങ്ങി നിരവധി അപ്ഡേറ്റുകളാണ് അടുത്തിടെ വാട്സ് ആപ് അവതരിപ്പിച്ചിരിക്കുന്നത്. 
എങ്ങനെ അയയ്ക്കാം
  • എച്ച്ഡി ഫോട്ടോ അയയ്‌ക്കാൻ വാട്ട്‌സ്ആപിൽ ചാറ്റ്  തുറക്കുക
  • ഫോണിൽ സംഭരിച്ചിരിക്കുന്ന ഫോട്ടോകൾ ആക്‌സസ് ചെയ്യാൻ ക്യാമറ ഐക്കണിലോ ഫയൽ ഐക്കണിലോ ടാപ്പ് ചെയ്യുക.
  • ആവശ്യമെങ്കിൽ ഒരു അടിക്കുറിപ്പ് ചേർത്ത് അയയ്ക്കുക 
  • “സ്റ്റാൻഡേർഡ് ക്വാളിറ്റി” (1,365×2,048 പിക്സലുകൾ) അല്ലെങ്കിൽ “എച്ച്ഡി നിലവാരം” (2,000×3,000 പിക്സൽ) എന്നിവയിൽ ഫോട്ടോ അയക്കണോ എന്ന്  ഒരു പോപ്പ്-അപ്പ് ചോദിക്കും.
  • ഒരു ഓപ്‌ഷൻ തിരഞ്ഞെടുക്കുക
whatsapp will now let users send photos in hd video support coming soon
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

കിറ്റ്‌കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടക്കമുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ നിന്ന് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ 2025 ജനുവരി ഒന്നോടെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മെറ്റ

യുപിഐ ആപ്പുകള്‍ക്ക് മുട്ടന്‍ പണി വരുന്നു; നിങ്ങളുടെ ഇടപാടുകള്‍ മാറുന്നത് ഇങ്ങനെ.!

മുംബൈ: യുപിഐ ആപ്പുകള്‍ ഇന്ന് സര്‍വസാധാരണമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ…

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…