എറണാകുളം:കുസാറ്റ് അപകടത്തിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. ഗുരുതരമായി പരുക്കേറ്റവരെ ആസ്റ്ററിലേക്ക് മാറ്റും.
പരുക്കേറ്റ 46 വിദ്യാർത്ഥികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 15 പേർ വാർഡിലാണ്. പരുക്കേറ്റ 15 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. മെഡിക്കൽ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ടീം സജ്ജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Read also: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കാസർകോട് കാഞ്ഞങ്ങാട് ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്
ഇന്ന് 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. കുസാറ്റിൽ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തെ കുറിച്ച് വിദ്യാർത്ഥി പറയുന്നതിങ്ങനെ : ‘നികിത ഗാന്ധിയുടെ പരിപാടിയായിരുന്നു നടന്നത്. പരിപാടി ആരംഭിച്ചയുടൻ ഗേറ്റ് തുറക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും കുട്ടികളെല്ലാം അകത്തേക്ക് കയറി. ഇത് ഓപ്പൺ എയറായ താഴേക്ക് സ്റ്റെപ്പുകളുള്ള ഓഡിറ്റോറിയമാണ്. ആദ്യം വന്നവർ തന്നെ താഴേക്ക് വീണു. ഇതിന് പിന്നാലെ വന്നവരും ലെയറായി വീഴുകയായിരുന്നു. ടീ-ഷർട്ടും ടാഗും ഉള്ളവരെ മാത്രമാണ് കയറ്റിയിരുന്നത്’ വിദ്യാർത്ഥി പറഞ്ഞു. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥി പ്രതികരിച്ചു.
district collector about cusat stamepede