തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂരബസുകൾ ഗൂഗിൾമാപ്പിലേക്ക് പ്രവേശിക്കുന്നു. യാത്രക്കാർക്ക് ഗൂഗിൾ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തിൽ തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ ദീർഘദൂരബസുകളാണ് ഗൂഗിൾമാപ്പിലേക്ക് കയറുന്നത്.
വഴിയിൽ നിൽക്കുന്ന യാത്രക്കാർക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാനാകും. ഗൂഗിൾ ട്രാൻസിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1200 സൂപ്പർക്ലാസ് ബസുകളിൽ പകുതിയോളം ബസുകളുടെ ഷെഡ്യൂൾ ഗൂഗിൾ ട്രാൻസിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
ബസുകളിൽ ജി.പി.എസ്. ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇവ പ്രവർത്തനക്ഷമമായാൽ ബസുകളുടെ തത്സമയ യാത്രാവിവരവും (ലൈവ് ലൊക്കേഷനും) യാത്രക്കാർക്ക് പങ്കുവെക്കാനാകും. സിറ്റി സർക്കുലർ, ബൈപ്പാസ് റെഡറുകൾ എന്നിവ ഇതിലേക്ക് എത്തിയിട്ടുണ്ട്.
മൊബൈൽ ആപ്പായ കെ.എസ്.ആർ.ടി.സി. നിയോയിൽ സിറ്റി സർക്കുലർ ബസുകളുടെ തത്സമയം യാത്രാവിവരങ്ങൾ ലഭിക്കും. ഭാവിയിൽ ദീർഘദൂര ബസുകളും ഇതേ രീതിയിൽ മൊബൈൽ ആപ്പിലേക്ക് എത്തും.
കംപ്യൂട്ടറൈസ്ഡ് വെഹിക്കിൾ ട്രാക്കിങ് ആൻഡ് മോണിറ്ററിങ് സിസ്റ്റത്തിനുവേണ്ടി 5105 ജി.പി.എസ്. മെഷീനുകൾ വാങ്ങിയിട്ടുണ്ട്. ഇവ സജ്ജീകരിച്ച ബസുകൾ ഒാരോ സ്റ്റോപ്പ് പിന്നിടുമ്പോഴും വിവരം കൺട്രോൾ സംവിധാനത്തിലെത്തും.
ഒരു റൂട്ടിൽ ആവശ്യത്തിലധികം ബസുകൾ ഒരുമിച്ച് ഓടുന്നത് കണ്ടെത്താനും പുതിയ സംവിധാനത്തിൽ കഴിയും. ബസുകളുടെ വിന്യാസം കൂടുതൽ ഫലപ്രദമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എഐ മുതല്‍ ജീവന്‍രക്ഷാ മുന്നറിയിപ്പ് വരെ; ആന്‍ഡ്രോയ്‌ഡില്‍ നാല് പുത്തന്‍ ഫീച്ചര്‍ വരുന്നു, എങ്ങനെ ഉപയോഗിക്കാം?

ആന്‍ഡ്രോയ്‌ഡില്‍ നാല് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത് പ്രഖ്യാപിച്ച് ഗൂഗിള്‍. ഇവ ഏതൊക്കെയാണെന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…

തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല : വാട്ട്സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ്…

പിഴവ് കണ്ടെത്താൻ സഹായിച്ചവർക്ക് ഗൂഗിൾ നല്‍കിയത് 99.51 കോടി രൂപ, മുന്നിൽ ഇന്ത്യക്കാർ

ഗൂഗിളിന്റെ വിവിധ സേവനങ്ങളിലും ഉൽപന്നങ്ങളിലും തെറ്റുകളും സുരക്ഷാപിഴവുകളും കണ്ടെത്തി പരിഹരിക്കാൻ സഹായിച്ചവർക്ക് കഴിഞ്ഞ വർഷം നൽകിയത്…