അരിക്കൊമ്പന്‍ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി പെരിയാല്‍ കടുവാ റിസര്‍വിലേക്ക് മാറ്റിയ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി ചിത്രങ്ങളും വിഡിയോകളും പ്രത്യക്ഷപ്പെട്ടിരുന്നു. അതിലൊന്നായിരുന്നു അരിക്കൊമ്പനെ കൊണ്ടുപോയ കുമളിയിലേക്കുള്ള റോഡും. 120ലധികം കിലോമീറ്ററോളം സഞ്ചാരപാതയില്‍ കുമളിയിലേക്കുള്ള റോഡിന്റെ മനോഹരമായ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. സംസ്ഥാന സര്‍ക്കാരാണ് റോഡ് നിര്‍മിച്ചതെന്നും, അല്ല ദേശീയ പാതയാണിതെന്നും വാദങ്ങളുയര്‍ന്നു.
ഈ സമയം മുതല്‍ പ്രചരിച്ച മറ്റൊരു ചിത്രമാണിത്. പിഡബ്ല്യുഡി കോഴിക്കോട് നിര്‍മിച്ച റോഡാണിതെന്നായിരുന്നു പലരുടെയും അവകാശവാദം എന്നാല്‍ ഗൂഗിളിന്റെ സഹായത്തോടെ തിരഞ്ഞാല്‍ ഇതേ ചിത്രം ഒന്നിലധികം ട്രാവല്‍ വെബ്‌സൈറ്റുകളില്‍ കാണാന്‍ കഴിയും. യാഥാര്‍ത്ഥ്യം പരിശോധിച്ചാല്‍ കേരളത്തിലെ പൊതുമരാമത്ത് വകുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്ത ചിത്രമാണിത്. കുറ്റിക്കാട്ടൂരിലുള്ള മലബാര്‍ മൊണ്ടേന എസ്റ്റേറ്റിലേക്കുള്ള റോഡാണ് ചിത്രത്തിലേത്. പക്ഷേ നിര്‍മാണത്തിലെവിടെയും പിഡബ്ല്യുഡിക്ക് പങ്കില്ല. മൊണ്ടാന എസ്റ്റേറ്റിലേക്കുള്ള ഈ റോഡ് നിര്‍മിച്ചത് മലബാര്‍ ഗ്രൂപ്പാണ്. ചിത്രം എടുത്തത് എസ്റ്റേറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നയാളും.
24 Fact check about PWD roads in Kerala