Stay Tuned!

Subscribe to our newsletter to get our newest articles instantly!

Election Election Commission

കേരളത്തിലെ 8 മണ്ഡലങ്ങളിലെ ബൂത്തുകളിൽ വെബ് കാസ്റ്റിങ്; തിരഞ്ഞടുപ്പ് തത്സമയം കാണാം



കൊച്ചി ∙ സുരക്ഷാ കാര്യങ്ങളുടെ ഭാഗമായി കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ്കാസ്റ്റിങ്) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ചിത്രീകരിക്കുക. വടകര ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ ഹർജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 
സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കങ്ങളും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ, ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ട വോട്ട് പ്രശ്നത്തിൽ തീർപ്പുണ്ടാക്കിയതാണെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഹർജികൾ ഇന്ന് കോടതി പരിഗണിക്കും. 


സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കങ്ങളും കമ്മിഷൻ നടപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളുടെയും മേൽനോട്ടത്തിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താൻ അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്മിഷൻ പറയുന്നു. 26ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അന്തിമ നിമിഷത്തിൽ മാറ്റങ്ങൾ വരുത്തുന്നത് മുഴുവൻ കാര്യങ്ങളും താറുമാറാക്കും. ഈ സാഹചര്യത്തിൽ ഹർജി അനുവദിക്കരുതെന്നും കമ്മിഷൻ സത്യവാങ്മൂലത്തിൽ പറയുന്നു. മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ മുൻവർഷങ്ങളിൽ‍ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് കെ.പ്രവീൺ കുമാർ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. ബൂത്തുകളിൽ എതിർകക്ഷികളുടെ ഏജന്റുമാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും ഇവിടെ വിന്യസിക്കുന്ന ഉദ്യോഗസ്ഥർ തന്നെ സിപിഎം ആഭിമുഖ്യമുള്ളവരാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 
Election Commission recommends web casting in all booths of 8 constituencies in Kerala

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Court Election Commission Wayanad

വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?

ന്യൂ ഡൽഹി:രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു മണ്ഡലത്തിലെ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം അവിടെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ്
Election

ബിജെപിയുടെ ഇരട്ടിയിലധികം സീറ്റ്: കർണാടകത്തിൽ വൻ വിജയം നേടി കോൺഗ്രസ്; ആഘോഷം തുടങ്ങി

ബെംഗലൂരു: ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ മിന്നുന്ന വിജയം നേടി കോൺഗ്രസ്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134
Total
0
Share