തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ 125 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം 265 ആയി. ഉപഭോക്താക്കള്‍ക്കായി പ്രധാനമായും മൂന്ന് ആകര്‍ഷണീയ സവിശേഷതകളാണ് എയര്‍ടെല്‍ 5ജി പ്ലസിനുള്ളത്. വികസിതമായ ഇക്കോസിസ്റ്റത്തില്‍ ലോക വ്യാപകമായി ഏറ്റവും സ്വീകാര്യതയുള്ള സാങ്കേതികവിദ്യയിലാണ് എയര്‍ടെല്‍ 5ജി പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ പൊന്നാനി, കളമശ്ശേരി, തിരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂര്‍, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂര്‍, വാഴക്കാല, കായംകുളം എന്നിവിടങ്ങളിലും ഇനി അള്‍ട്രാഫാസ്റ്റ് എയര്‍ടെല്‍ 5 ജി പ്ലസ് സേവനങ്ങള്‍ ലഭ്യം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ നഗരങ്ങളില്‍ നേരത്തേ അവതരിപ്പിച്ചിരുന്നു
ഇന്ത്യയിലെ എല്ലാ 5ജി സ്മാര്‍ട് ഫോണുകളും എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. രണ്ടാമതായി മികച്ച ഡേറ്റാ സ്പീഡ് അനുഭവം നല്‍കുന്നു. 20 മുതല്‍ 30 മടങ്ങ് വരെ ഉയര്‍ന്ന വേഗതയ്‌ക്കൊപ്പം മികച്ച ശബ്ദ അനുഭവവും സൂപ്പര്‍ ഫാസ്റ്റ് കോള്‍ കണക്ഷനും ലഭിക്കുന്നു. മൂന്നാമതായി ഊര്‍ജ ഉപയോഗം കുറയ്ക്കുന്ന സംവിധാനമുള്ളതിനാല്‍ എയര്‍ടെല്‍ 5ജി പ്ലസ് നെറ്റ്‌വര്‍ക്ക് പരിസ്ഥിതി സൗഹൃദവുമാണ്. എയര്‍ടെലിന്റെ വിശ്വസനീയമായ നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ വഴി എയര്‍ടെല്‍ 5ജി പ്ലസ്, ഹൈ-ഡെഫനിഷന്‍ വിഡിയോ സ്ട്രീമിങ്, ഗെയിമിങ്, മള്‍ട്ടിപ്പിള്‍ ചാറ്റിങ്, ഫോട്ടോകള്‍ വളരെ വേഗത്തില്‍ അപ്‌ലോഡ് ചെയ്യല്‍ എന്നിവ സാധ്യമാക്കുന്നു.
രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണക്റ്റിവിറ്റിയുടെയും ആശയവിനിമയത്തിന്റെയും പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് ഇന്റര്‍നെറ്റ് ലോകത്ത് 5ജി വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ഉന്നത ഗുണനിലവാരമുള്ള നെറ്റ്‌വര്‍ക്കും സേവനവും നല്‍കാനുള്ള എയര്‍ടെലിന്റെ പ്രതിജ്ഞാബദ്ധതയുടെ തുടര്‍ച്ച ആയാണ് 125 നഗരങ്ങളിലേക്കു കൂടി 5ജി സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. 2022 ഒക്ടോബറില്‍ രാജ്യത്ത് ആദ്യമായി 5ജി സേവനം അവതരിപ്പിച്ചത് എയര്‍ടെലാണ്. രാജ്യത്തെ എല്ലാ എയര്‍ടെല്‍ ഉപഭോക്താവിനേയും അതിവേഗ എയര്‍ടെല്‍ 5ജി പ്ലസുമായി ബന്ധിപ്പിക്കുകയാണ് ഈ മെഗാ ലോഞ്ചിലൂടെ ലക്ഷ്യമിടുന്നത്. 2024 മാര്‍ച്ചോടെ രാജ്യത്തെ എല്ലാ പട്ടണങ്ങളേയും പ്രധാന ഗ്രാമീണ കേന്ദ്രങ്ങളേയും 5ജി ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പദ്ധതികളെല്ലാം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ട്,” – ഭാരതി എയര്‍ടെൽ സിടിഒ രണ്‍ദീപ് സെഖോണ്‍ പറഞ്ഞു,

എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങളുടെ ലഭ്യത കൂടുതല്‍ പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിപ്പിക്കുന്നത് തുടരും. രാജ്യവ്യാപകമായി കവറേജ് ഉറപ്പു വരുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
ഉപഭോക്താക്കളുടെ ജീവിതവും ബിസിനസ് രീതികളും മാറ്റിമറിക്കാനുള്ള 5ജിയുടെ ശേഷി തെളിയിക്കുന്ന വിവിധ ഉപയോഗങ്ങള്‍ കഴിഞ്ഞ വര്‍ഷം എയര്‍ടെല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹൈദരാബാദില്‍ ഇന്ത്യയിലെ ആദ്യത്തെ തത്സമയ 5ജി നെറ്റ്‌വര്‍ക്ക് ഒരുക്കിയതു മുതല്‍ ബെംഗളുരുവിലെ ബോഷ് പ്ലാന്റില്‍ രാജ്യത്തെ ആദ്യ സ്വകാര്യ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചതും ഇന്ത്യയിലെ ആദ്യ 5ജി എനേബിള്‍ഡ് വാഹന മാനുഫാക്ചറിങ് യൂനിറ്റ് ഛക്കനില്‍ ഒരുക്കുന്നതിന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി കൈകോര്‍ത്തതും അടക്കം നൂതന 5ജി ഉപയോഗങ്ങളെ യാഥാര്‍ഥ്യമാക്കുന്നതില്‍ എയര്‍ടെല്‍ മുന്‍പന്തിയിലുണ്ട്.
Airtel announces the  5G roll-out in 13 CITIES
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എഐ മുതല്‍ ജീവന്‍രക്ഷാ മുന്നറിയിപ്പ് വരെ; ആന്‍ഡ്രോയ്‌ഡില്‍ നാല് പുത്തന്‍ ഫീച്ചര്‍ വരുന്നു, എങ്ങനെ ഉപയോഗിക്കാം?

ആന്‍ഡ്രോയ്‌ഡില്‍ നാല് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത് പ്രഖ്യാപിച്ച് ഗൂഗിള്‍. ഇവ ഏതൊക്കെയാണെന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…

ഏഴാം വാർഷികം ആഘോഷിച്ച് ജിയോ, 21 ജിബി ഡാറ്റ വരെ സൌജന്യമായി നൽകുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ (Jio) ഏഴാം വാർഷികം ആഘോഷിക്കുകയാണ്. 2016ൽ പ്രവർത്തനം…

റീൽസ് എഡിറ്റും ചെയ്യാം ; അപ്ഡേഷനുമായി ഇൻസ്റ്റഗ്രാം

സന്‍ഫ്രാന്‍സിസ്കോ:  ഇൻസ്റ്റഗ്രാം റീൽസ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്ത. പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ഇനി മുതൽ ഇൻസ്റ്റാഗ്രാമിൽ…