Stay Tuned!

Subscribe to our newsletter to get our newest articles instantly!

Kerala Government

കേരളീയം മെഗാ ഓൺലൈൻ ക്വിസ് നാളെ : ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം



തിരുവനന്തപുരം:അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ്. തലസ്ഥാന ന​ഗരിയിൽ കേരളീയം മഹോത്സവത്തിന്റെ ഭാഗമായാണ് കേരളീയം ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നത്. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം 19ന് വൈകിട്ട് 7.30ന് നടക്കും. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം. രജിസ്ട്രേഷന്: keraleeyam.kerala.gov.in.
രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വ്യക്തിഗതമായി സംഘടിപ്പിക്കുന്ന  ക്വിസിൽ എല്ലാവരും ഒരേ സമയത്തായിരിക്കും മത്സരിക്കുന്നത്. 50 ചോദ്യങ്ങൾ അടങ്ങുന്ന ക്വിസിലെ ഓരോ ഉത്തരങ്ങൾക്കും അനുവദിക്കുന്ന സമയം പത്ത് സെക്കൻഡായിരിക്കും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിലാണ്.


മൽസരത്തിന്റെ വിശദാംശങ്ങൾ കേരളീയം വെബ്‌സൈറ്റിൽ. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് അറിയിപ്പ് ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈനായി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
Keralayam Mega Online Quiz tomorrow

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala Kerala Government Time

ചൂടുകൂടുന്നു; സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

തിരുവനന്തപുരം:സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. നാളെ മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
Kerala Government Rate

കോഴിയിറച്ചിയുടെ വില നിയന്ത്രിക്കും; പുതിയ പദ്ധതിയുമായി സർക്കാർ, നടപ്പാക്കുക കുടുംബശ്രീയുടെ ഉൾപ്പടെ സഹകരണത്തോടെ

തിരുവനന്തപുരം: കോഴിയിറച്ചി വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ. കുടുംബശ്രീയുടെയടക്കം സഹകരണത്തോടെ ആയിരം കോഴി ഫാമുകൾ ഉടൻ തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി
Total
0
Share