Stay Tuned!

Subscribe to our newsletter to get our newest articles instantly!

Kozhikode Tourism

കോടയിറങ്ങും പുലരികള്‍; ഇത് കോഴിക്കോടിന്‍റെ മീശപ്പുലിമല!



കോഴിക്കോട്: നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് മനോഹരമായ പൊൻകുന്ന് മല സ്ഥിതിചെയ്യുന്നത്. ട്രെക്കിങ് ഇഷ്ടമുള്ള ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവിടം. പ്രകൃതിഭംഗി കാരണം, ‘കോഴിക്കോടിന്‍റെ മീശപ്പുലിമല’ എന്നാണ് ഇവിടം അറിയപ്പെടുന്നത്. കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഈ മലനിരകള്‍ സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ്. മലയുടെ മുകളിൽ നിന്ന് നോക്കിയാൽ അറബിക്കടലും പശ്ചിമഘട്ട മലനിരകളുമടക്കം കോഴിക്കോടിന്‍റെ നാലു ദിക്കും വ്യക്തമായി കാണാം. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാനും ഒട്ടേറെ ആളുകള്‍ എത്തുന്നു. കോട പുതച്ച പുലര്‍കാലങ്ങളില്‍ സൂര്യന്‍ കുന്നിറങ്ങി വരുന്ന കാഴ്ച ആരുടേയും മനംകവരും.  
അപൂര്‍വ സസ്യങ്ങളും ജന്തുജാലങ്ങളും നിറഞ്ഞ ജൈവസമൃദ്ധിയാണ് പൊന്‍കുന്നിന്‍റെ മറ്റൊരു സവിശേഷത. പൊന്‍കുന്നിന്‍റെ സമീപപ്രദേശങ്ങള്‍ നിറയെ വൃക്ഷങ്ങളും ചെടികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കിഴക്കേ ചെരിവിൽ കശുവണ്ടിത്തോട്ടവും വടക്കുചെരിവിൽ അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങളുമുണ്ട്. മഴക്കാലത്ത് മലയിലെ പുൽമേടുകള്‍ ഹരിതാഭ ചൂടി നില്‍ക്കുന്ന കാഴ്ച അതിസുന്ദരമാണ്.
കേരളത്തില്‍ ഏറ്റവുമധികം പക്ഷിയിനങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് പൊന്‍കുന്ന്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വലിയപുള്ളി പരുന്ത്, ചെറിയ പുള്ളി പരുന്ത്, മേടുതപ്പി, വെളള അരിവാള്‍ കൊക്കന്‍, ചേരക്കോഴി എന്നിവയെല്ലാം ഇവിടെ കാണാം. മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സര്‍വേയില്‍, 34 ദേശാടനപക്ഷികളടക്കം, 140 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തി. അതുകൊണ്ടുതന്നെ പക്ഷിനിരീക്ഷണത്തിനായി ഇവിടെയെത്തുന്നവരും കുറവല്ല. സെപ്റ്റംബർ മുതൽ മാർച്ചുവരെയാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഡിസംബറിലാണ് ഏറ്റവുമധികം പക്ഷികളെ കാണാനാവുക.


പക്ഷികൾക്കുപുറമേ കാട്ടുപന്നി, കുറുക്കൻ, കാട്ടുപൂച്ച, കീരി, വെരുക്, അണ്ണാൻ, എലികൾ, പാമ്പുകൾ, മുയൽ തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം. വിവിധതരം ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ തുടങ്ങിയവയും ധാരാളമായി കാണപ്പെടുന്നു. കടുത്തവേനലില്‍പ്പോലും ഉറവ വറ്റാത്ത തണ്ണീര്‍ക്കുണ്ടും സമീപപ്രദേശങ്ങളിലേക്ക് ജലമെത്തിക്കുന്ന നീര്‍ച്ചാലുകളുമെല്ലാം പൊന്‍കുന്ന് മലയിലുണ്ട്. കൂടാതെ, മഴവെള്ള സംഭരണത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ചെക്ക്ഡാമും ഇവിടെയുണ്ട്
കോഴിക്കോട് – ബാലുശ്ശേരി റൂട്ടിലെ കാക്കൂര്‍ പതിനൊന്നേ നാലില്‍ നിന്ന് സംസ്‌കൃതം കോളേജ് റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്‍കുന്നിലെത്താം.
Exploring The Hills Of Kozhikode Pukkunnu Mala

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Ernakulam Football Hero Super Cup Kerala Kozhikode Malappuram Sports

ഹീറോ സൂപ്പർ കപ്പ് കേരളത്തിൽ; മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലും

ന്യൂ ഡൽഹി:രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹീറോ സൂപ്പർ കപ്പ് ഇന്ത്യൻ ഫുട്ബോളിലേക്ക് തിരികെ വരുന്നു. കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിലെ മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും
Disaster Earthquake ISRO Kozhikode Malappuram Palakkad Thrissur

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് അവ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐ.എസ്.ആർ.ഒ.) ലഭ്യമാക്കിയ ഉപഗ്രഹാധിഷ്ഠിതവിവരങ്ങളെ അടിസ്ഥാനമാക്കി
Total
0
Share