Stay Tuned!

Subscribe to our newsletter to get our newest articles instantly!

Kerala Railway

കോട്ടയം പാതയിൽ നിയന്ത്രണം; ആറ്‌ തീവണ്ടികൾ ഇന്ന് ആലപ്പുഴ വഴി



തിരുവനന്തപുരം: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് തീവണ്ടികൾ ചൊവ്വാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോർത്ത് സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്ത് ആധുനിക സജ്ജീകരണം ഏർപ്പെടുത്തുകയാണ്. തിങ്കളാഴ്ച മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഈ ഭാഗത്ത് എത്തുന്ന തീവണ്ടികളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്.
  • മംഗളൂരൂ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ (16348), 
  • മധുരൈ-തിരുവനന്തപുരം സെൻട്രൽ (16344), 
  • നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി (16350), 
  • തിങ്കളാഴ്ച യാത്രതിരിച്ച ഹസ്രത്ത് നിസാമുദീൻ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654), 
  • ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (12695), 
  • മംഗളൂരൂ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16630) 

എന്നീ തീവണ്ടികൾ ആലപ്പുഴ വഴിയാകും യാത്ര ചെയ്യുക.

ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. പാളങ്ങൾ തമ്മിൽ യോജിക്കുന്ന ജങ്‌ഷനുകളിൽ കൂടുതൽ വേഗമാർജിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്.
six trains will be diverted via alappuzha

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Death Kerala Palakkad

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

  • February 25, 2023
പാലക്കാട്‌: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി
Human rights commission Kerala

വാഹനത്തിന് പച്ചതെളിഞ്ഞാലും സീബ്രാ ക്രോസില്‍ നടത്തം; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • February 25, 2023
തിരുവനന്തപുരം:സീബ്രാ ക്രോസിങ്ങുകളിലൂടെ ഏതുസമയത്തും റോഡ് മുറിച്ചുകടക്കുന്നവര്‍ക്കും ഫുട്പാത്ത് ഉപയോഗിക്കാതെ റോഡിലൂടെ നടക്കുന്നവര്‍ക്കുമെതിരേ പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. വാഹനങ്ങള്‍ക്ക് പോകുന്നതിനായി പച്ചലൈറ്റ് കത്തുമ്പോള്‍ത്തന്നെ റോഡ് മുറിച്ചുകടക്കുന്നത് സാധാരണ
Total
0
Share