കോട്ടയം:അവധിക്കാല തിരക്കു കുറയ്ക്കാൻ പ്രഖ്യാപിച്ച കോട്ടയം – മംഗളൂരു വീക്ക്‌ലി സ്പെഷൽ ട്രെയിൻ ഒരൊറ്റ സർവീസ് കൊണ്ട് റെയിൽവേ മടക്കിക്കെട്ടി. 20 മുതൽ ജൂൺ ഒന്നു വരെ എല്ലാ ശനിയാഴ്ചകളിലും മംഗളൂരുവിൽ നിന്നു കോട്ടയത്തേക്കും തിരിച്ചും സർവീസ് നടത്തുമെന്നു പ്രഖ്യാപിച്ചായിരുന്നു തുടക്കം. ലോക്കോ പൈലറ്റുമാരുടെ കുറവാണു സർവീസ് അവസാനിപ്പിക്കാൻ കാരണമെന്നാണു വിവരം.
രാവിലെ മംഗളൂരുവിൽ നിന്നു പുറപ്പെട്ടു വൈകിട്ടു കോട്ടയത്തെത്തി രാത്രി മംഗളൂരുവിലേക്കു മടങ്ങുന്ന വിധമായിരുന്നു സർവീസ് ക്രമീകരിച്ചിരുന്നത്. ഒറ്റ സർവീസാണു നടത്തിയതെങ്കിലും ഒരു കാര്യത്തിൽ കോട്ടയത്തിന് ആശ്വസിക്കാം. പാത ഇരട്ടിപ്പിക്കലിലൂടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയ കോട്ടയം സ്റ്റേഷനിൽ നിന്നു ട്രെയിൻ സർവീസ് ആരംഭിക്കാൻ സാധിക്കും എന്ന കാര്യം കൂടുതൽ വ്യക്തമായി. നേരത്തേ ചെന്നൈ– കോട്ടയം സ്പെഷൽ വന്ദേഭാരതും സർവീസ് നടത്തിയിരുന്നു.
Kottayam – Mangaluru special train ran only one service
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…

ടിക്കറ്റ് ചോദിച്ചത് പ്രകോപനം; തൃശൂരിൽ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി.…

ഒഡിഷ ട്രെയിൻ ദുരന്തം: 18 ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, മാറ്റങ്ങൾ അറിയാം…

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും…