കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ മൂന്നുമണിക്കൂര്‍ നീണ്ട മഴയെത്തുടര്‍ന്ന് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. തീക്കോയിപഞ്ചായത്തിലാണ് രണ്ടിടത്ത് ഉരുള്‍പൊട്ടിയത്. കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
കിഴക്കന്‍ മലയോരത്ത് ഉച്ചക്ക് രണ്ടു മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു. ജനവാസ മേഖലകളായ ഇഞ്ചിപ്പാറയിലും, ആനിപ്ലാവിലുമുണ്ടായ ഉരുള്‍പൊട്ടലുകളില്‍ ആളപായമില്ല. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മംഗള ഗിരിയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു.റോഡിലേക്ക് വീണ കല്ലും മണ്ണും മരങ്ങളും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
അപകടസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയ്ക്ക് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും സാഹചര്യത്തില്‍ തീക്കോയി പഞ്ചായത്തില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.മീനച്ചിലാറിന്റെ കൈവഴികള്‍ കര തൊട്ടൊഴുകിയെങ്കിലും മഴ കുറഞ്ഞതോടെ ജല നിരപ്പ് താഴ്ന്നു തുടങ്ങി. ജില്ലയില്‍ പരക്കെ നേരിയ മഴ തുടരുകയാണ്.
heavy rain and landslide in Kottayam