

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍. പേരാമ്പ്ര കാവും തറ സ്വദേശി ഷംസുദ്ദീനെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുക്കുന്നത്.
രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പേരാമ്പ്ര പൊലീസില്‍ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. തുടര്‍ന്ന് ബന്ധുക്കളും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ലോഡ്ജില്‍ വെടിയേറ്റ നിലയില്‍ ഷംസുദ്ദീനെ കണ്ടെത്തുന്നത്. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Young man shot in Kozhikode lodge