ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഹെര്‍ബല്‍ ചായയാണ് ഗ്രീൻ ടീയെന്ന് ഏവര്‍ക്കുമറിയാം. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനും, ദഹനത്തിനും, ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനുമെല്ലാം ഗ്രീൻ ടീ സഹായിക്കാറുണ്ട്. 
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരും ആരോഗ്യത്തെ കുറിച്ച് അല്‍പമൊക്കെ ആശങ്കയുള്ളവരുമാണ് അധികവും ഗ്രീൻ ടീയെ ഇഷ്ടപ്പെടാറും ഇത് കഴിക്കാറുമുള്ളത്. ഗ്രീൻ ടീയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്നത്. 
ഇനിയെന്തായാലും ഗ്രീൻ ടീ കുടിക്കുമ്പോള്‍ രണ്ട് ചേരുവകള്‍ കൂടി ചേര്‍ത്ത് നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇവയേതെല്ലാമെന്നും എന്തുകൊണ്ടാണിവ ചേര്‍ക്കാൻ നിര്‍ദേശിച്ചത് എന്നുമാണിനി പങ്കുവയ്ക്കുന്നത്. 
ഒന്ന്…
ഗ്രീൻ ടീയില്‍ ചേര്‍ക്കാവുന്ന ഒരു ചേരുവ, മറ്റൊന്നുമല്ല ഏവരുടെയും പ്രിയപ്പെട്ട സ്പൈസായ കറുവപ്പട്ടയാണ്. പല ഗുണങ്ങളും കറുവപ്പട്ടയ്ക്കുണ്ട്. എന്നാല്‍ എന്തുകൊണ്ടാണിത് ഗ്രീൻ ടീയില്‍ ചേര്‍ക്കണമെന്ന് പറയുന്നത് എന്ന് കൂടി അറിയാം. 
കറുവപ്പട്ടയിലുള്ള ‘ക്രോമിയം’ എന്ന സംയുക്തം നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുമത്രേ. അങ്ങനെ വരുമ്പോ‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം സുഗമമാക്കാനും കറുവപ്പട്ടയ്ക്ക് കഴിയുന്നു. അതുകൊണ്ട് ഗ്രീൻ ടീയില്‍ ചേര്‍ക്കുന്നതോടെ ഇത് ഗ്രീൻ ടീ നല്‍കുന്ന ഗുണങ്ങളെ ഇരട്ടിപ്പിക്കുന്നു എന്നും പറയാം. 
രണ്ട്… 
രണ്ടാമതായി ചേര്‍ക്കാനുള്ളത് ഗ്രാമ്പൂ ആണ്. ഇതിനും സ്വന്തമായിത്തന്നെ പല ഗുണങ്ങളുമുള്ളൊരു സ്പൈസ് ആണ്. എന്നാലിത് ഗ്രീൻ ടീയിലേക്ക് ചേര്‍ക്കുന്നതോടെ ഇതിലടങ്ങിയിരിക്കുന്ന ‘യൂജിനോള്‍’ദഹനം കൂട്ടാനും വയറിന്‍റെ ആരോഗ്യവും ആകെ ആരോഗ്യവും മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നു. അതായത്, ഇതുംഗ്രീൻ ടീ നല്‍കുന്ന ഗുണങ്ങള്‍ ഇരട്ടിപ്പിക്കുന്നു. 



എല്ലാ ദിവസവും കുടിക്കാമോ?
പലര്‍ക്കുമുള്ള സംശയമാണ് ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നത്. ഇക്കാര്യത്തില്‍ ഒരാശങ്കയും വേണ്ട എല്ലാ ദിവസവും ഗ്രീൻ ടീ കഴിക്കാവുന്നതാണ്. പക്ഷേ പഞ്ചസാര ചേര്‍ക്കുന്നത് അത്ര അഭികാമ്യമല്ല. അതുപോലെ തന്നെ നേരത്തേ സൂചിപ്പിച്ചത് പോലെ സ്പൈസസ് ചേര്‍ത്തുണ്ടാക്കുമ്പോള്‍ സ്പൈസസിന്‍റെ അളവ് കൂടാതിരിക്കാനും ശ്രദ്ധിക്കണം. 
ഗ്രീൻ ടീ കഴിവതുംരാവിലെ കുടിക്കാതിരിക്കുന്നതാണ് ഉചിതം. പലര്‍ക്കും രാവിലെ കുടിച്ചായിരിക്കും ശീലം. പക്ഷേ ഇത് ദഹനക്കുറവ്, ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളുണ്ടാക്കാമെന്നതിനാലാണ് രാവിലെ കഴിക്കരുതെന്ന് പറയുന്നത്. ചിലര്‍ക്ക് നേരിയ രീതിയിലേ ഇത്തരം പ്രശ്നങ്ങളുണ്ടാകൂ. എന്നാല്‍ വേറൊരു വിഭാഗം പേര്‍ക്ക് ഇത് വയറിന് വലിയ അസ്വസ്ഥത തന്നെയാണുണ്ടാക്കുക.
add two spices to your green tea for more benefits
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബീറ്റ്റൂട്ട് ജ്യൂസിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിൻ്റെ ആരോഗ്യം ബീറ്റ്റൂട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഭക്ഷണം കഴിക്കുന്ന സമയം ഇങ്ങനെ ക്രമീകരിക്കൂ

അത്താഴത്തിൻ്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.

പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്. ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ്…

Healthy Tips: പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങളറിയാം

നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷക​ഗുണമുള്ള…