നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്നാണ് ചർമ്മം. പ്രായമാകുന്നതനുസരിച്ച് ചർമ്മത്തില്‍ പല വ്യത്യാസങ്ങളും വരാം. ചിലരില്‍ ചുളിവുകളും വരകളും വീഴാം. അതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഉള്ളി. ചർമ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയിരിക്കാനും ഉള്ളി സഹായിക്കും. ഇതിനായി ഉള്ളിനീരിൽ നാരങ്ങാ നീരോ തൈരോ കലർത്തിയ ശേഷം ആ മിശ്രിതം ചർമ്മത്തിൽ പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും.
ള്ളിനീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനു ചെറുപ്പം തോന്നാൻ സഹായിക്കും. ഇതിനായി ദിവസവും ഉള്ളിനീര് ശരീരത്തിൽ പുരട്ടുന്നത് ശീലമാക്കാം. ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും അകറ്റാന്‍ ഇത് സഹായിക്കും. കൂടാതെ, കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് മുഖത്തെ ചർമ്മ കോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.
മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഫലപ്രദമായി നേരിടാനും ഉള്ളി നീര് ഉപയോഗിക്കാം. ഇതിനായി ഉള്ളി നീര് ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം. അല്ലെങ്കില്‍, ഒരു ടേബിള്‍ സ്പൂണ്‍ ഉള്ളി നീരിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി മിശ്രിതമാക്കി ചര്‍മ്മത്തില്‍ പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകികളയാം.
അതുപോലെ തന്നെ, തലമുടിയുടെ ആരോഗ്യത്തിനും ഉള്ളി നീര് നല്ലതാണ്. ഉള്ളി നീര് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലും താരനും അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ശേഷം ഇങ്ങനെ കിട്ടുന്ന നീര് തലമുടിയിലും തലയോട്ടിയിലും പുരട്ടാം. പതിവായി ചെയ്യുന്നത് ഫലം നല്‍കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
benefits of onion in skin care