ഇന്റർനെറ്റ് കുക്കീസിന് അവസാനം കുറിച്ച് ​ഗൂ​ഗിൾ. 2024 ജനുവരി നാല് മുതൽ ക്രോമിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർ‌പ്പെടുത്തുമെന്നാണ് റിപ്പോർട്ട്.ബ്രൗസറുകൾ വഴി ഓരോ വെബ്സൈറ്റ് സന്ദർശിക്കുമ്പോഴും  ആ വെബ്‌സൈറ്റുകൾ ബ്രൗസറിൽ ഡാറ്റ ശേഖരിക്കാറുണ്ട്. ഇതിനെയാണ് കുക്കീസ് എന്ന് പറയുന്നത്. കുക്കീസ് ഉപയോ​ഗിച്ചാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു പരിധി വരെ സൈറ്റുകൾ തിരിച്ചറിയുന്നത്. 



പരസ്യങ്ങൾ പ്രദർശിപ്പിക്കാനും ഉപയോ​ഗിക്കുന്നത് കുക്കീസാണ്. ഉപഭോക്താവിന്റെ  ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷൻ, ഉപകരണം സംബന്ധിച്ച വിവരങ്ങൾ പുറത്താവാനും ബ്രൗസറിന്റെ പ്രവർത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. സൈബർ ആക്രമണങ്ങൾക്കും കുക്കീസ് സഹായിക്കപ്പെടാറുണ്ട്. ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്  2024 ഓടെ തേഡ് പാർട്ടി കുക്കീസ് ഒഴിവാക്കാൻ ഗൂഗിൾ ശ്രമിക്കുന്നത്. 
2019 ൽ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഗൂഗിൾ ആരംഭിച്ചിരുന്നുവെന്നാണ് സൂചന. 

Read also

കുക്കീസിന് പകരം മറ്റ് സംവിധാനങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമം കമ്പനി നടത്തുന്നുണ്ട്.അതിനു മുന്നോടിയായാണ് ‘ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേർട്‌സ്’ എന്ന ‘ഫ്‌ളോക്ക്’ 2021 ൽ അവതരിപ്പിക്കപ്പെട്ടത്. സ്വകാര്യത സംബന്ധിച്ച ആശങ്കകളുമായാണ് അതൊഴിവാക്കിയത്.  ‘ആഡ് ടോപ്പിക്‌സ്’ എന്ന രീതി പരസ്യങ്ങൾ ടാർ​ഗറ്റ് ചെയ്യുന്നതിനായി കൊണ്ടുവന്നത് അതിനു ശേഷമാണ്.



ഇതുവഴി ക്രോമിന്റെ അടുത്തുള്ള ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച് ഉപഭോക്താവിന്റെ ഇഷ്ടവിഷയങ്ങൾ തീരുമാനിക്കും. ഫ്ലോക്കിന് സമാനമായി  തൽപര വിഷയങ്ങളുടെ ഒരു പട്ടികയാണ് ഇത് ഉണ്ടാക്കുന്നത്. ട്രാക്കിങ് പ്രൊട്ടക്ഷൻ എന്ന പുതിയ ഫീച്ചറിലൂടെയാണ് തേഡ് പാർട്ടി കുക്കീസിനെ ഗൂഗിൾ ക്രോം തടയുന്നത്. 2024 ജനുവരി നാലിന് ക്രോമിന്റെ വിൻഡോസ്, ലിനക്‌സ്, മാക്ക്, ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകളിലെ ആഗോള ഉപഭോക്താക്കളിൽ ഏകദേശം ഒരു ശതമാനത്തിന് ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് പറയപ്പെടുന്നത്. 
2024 രണ്ടാം പകുതിയോടെ എല്ലാ ക്രോം ഉപഭോക്താക്കളിലേക്കും ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ എത്തിക്കാനാണ് ​ഗൂ​ഗിളിന്റെ പദ്ധതി. ചില വെബ്‌സൈറ്റുകളിൽ ഇത് പ്രവർത്തിക്കില്ല.അത്തരം സാഹചര്യങ്ങളിൽ തേഡ് പാർട്ടി കുക്കീസ് താൽകാലികമായി തിരികെ കൊണ്ടുവരാൻ അനുവദിക്കുമെന്നാണ് ​ഗൂ​ഗിൾ പറയുന്നത്.
Google about to ban the third party cookies 
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…