ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത്. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഐപിഒ മുതലായ നിക്ഷേപങ്ങളില്‍ നിന്നും വന്‍ നേട്ടം വാഗ്ദാനം ചെയ്ത് ജിയോജിത്/ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ലിമിറ്റഡ് (ജിഎഫ്എസ്എല്‍) എന്നീ പേരുകളും ലോഗോയും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതായി ജിയോജിത് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

തട്ടിപ്പിൽപെട്ട് നിരവധിപ്പേര്‍ക്ക് പണം നഷ്ടമായെന്നും ഇതുസംബന്ധിച്ച് പരാതി നല്‍കിയതായും വാർത്താകുറിപ്പിൽ പറയുന്നു. സാമ്പത്തിക നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കുന്നതിന് ജിയോജിത് പ്രതിജ്ഞാബദ്ധമാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്‍ പറഞ്ഞു.
Geojit Issues Warning Financial Fraud
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഹാക്കർമാരെ സൂക്ഷിക്കുക, പണി വൈഫൈ വഴിയും വരും; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

വിൻഡോസ് കമ്പ്യൂട്ടറുകള്‍ പബ്ലിക് വൈഫൈയില്‍ കണക്ട് ചെയ്യുന്നതിലെ ഒരു പ്രശ്നം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. സിവിഇ-2024-30078 എന്ന്…

ഹാക്കർമാരുടെ ലക്ഷ്യം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൌണ്ടുകൾ; ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക!

തിരുവനന്തപുരം: സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ഹാക്ക് ചെയ്യാൻ ഹാക്കർമാർ നിരന്തരം ശ്രമിക്കുന്നുവെന്ന് കേരളാ പൊലീസ്. ഇത്തരം…

ഫോണ്‍ തനിയേ ലോക്ക് തുറന്ന നിലയില്‍ കാണപ്പെടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!

നിങ്ങളുടെ ഫോണ്‍ തനിയേ ലോക്ക് തുറന്ന നിലയില്‍ കാണപ്പെടാറുണ്ടോ? ഗോസ്റ്റ് ടച്ച് എന്നു വിളിക്കുന്ന ഒരു…

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ്; വിശ്വസിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്

തിരുവനന്തപുരം: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ…