Stay Tuned!

Subscribe to our newsletter to get our newest articles instantly!

Accident Malappuram Tanur Boat Accident

താനൂരിലെ ബോട്ടപകടം; മരണസംഖ്യ 12 ആയി, മരിച്ചവരിൽ അധികവും കുട്ടികൾ



മലപ്പുറം: താനൂർ തൂവൽ തീരത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് വിവരം. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാൾ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റാണ് നിലവിൽ സ്ഥലത്തുള്ളതെന്നും കൂടുതൽ ആളുകളെ ആവശ്യമെങ്കിൽ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി. 
ഇതുവരെ 10 പേരെയാണ് രക്ഷപ്പെടുത്താനായത്. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
താനൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പേരെ കയറ്റിയെന്ന് പ്രദേശവാസി വെളിപ്പെടുത്തിയിരുന്നു. ഇരുപതോളം പേരെ മാത്രം കയറ്റാവുന്ന ബോട്ടിലാണ് നാല്പത് പേരെ കയറ്റിയത്. രാത്രി നേരമായിട്ടും സഞ്ചാരികള്‍ പലര്‍ക്കും ലൈഫ് ജാക്കറ്റ് ഇല്ലായിരുന്നുവെന്നും പ്രദേശവാസി പറയുന്നു.
boat accident in malappuram tanur Death toll rises to 12

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Malappuram Suicide

വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു

  • February 25, 2023
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ
Crime Malappuram

‘25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു’, എടരിക്കോട് വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് അറസ്റ്റിൽ

  • February 25, 2023
മലപ്പുറം: മലപ്പുറത്ത്‌ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് പിടിയിലായത്. രണ്ടത്താണി സ്വദേശി വീടിനോട് ചേര്‍ന്നുള്ള
Total
0
Share