താമരശ്ശേരി: ചുരത്തില്‍ ലോറി അപകടത്തില്‍പെട്ടു. വയനാട്ടില്‍ നിന്ന് മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് എട്ടാം വളവില്‍ മറിഞ്ഞത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ക്ലീനര്‍ കൂടത്തായി പൂവോട്ടില്‍ സലീമിന് അപകടത്തില്‍ നിസ്സാര പരിക്കേറ്റു. 
ഡ്രൈവര്‍ കൂടത്തായി പൂവോട്ടില്‍ ഷാഹിദ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എതിരെ വന്ന കാറിനെ രക്ഷപ്പെടുത്താനായി പെട്ടന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.വണ്‍വെ അടിസ്ഥാനത്തിലാണ് ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുന്നത്. ജെ സി ബി എത്തിച്ച് മരം മാറ്റി കയറ്റിയിട്ടുണ്ട്. ക്രെയിന്‍ എത്തിച്ച് ലോറി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികനായ യുവാവ്; ഡ്രൈവർ ബ്രേക്കിട്ടു, ഒഴിവായത് ദുരന്തം; വീഡിയോ

കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.

കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 15പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ബസിലുണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു.

ബസും വാനും കൂട്ടിയിടിച്ചു അപകടം; ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട ശ്രുതിയും ജെൻസണുമുൾപ്പെടെ 9 പേർക്ക് പരിക്ക്

കൽപ്പറ്റ: വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസ്സും വാനും കൂട്ടിയിടിച്ചു 9 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സും…