നിലമ്പൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്ത തീരമായി ചാലിയാർപ്പുഴ. ഉരുൾപൊട്ടലുണ്ടായ മേൽപ്പാടിയിൽ നിന്നും ചാലിയാർ പുഴയിലൂടെ കിലോമീറ്റർ ഒഴുകിയെത്തി മൃതദേഹങ്ങൾ. മലപ്പുറത്ത് ചാലിയാറിന്റെ ഭാഗങ്ങളിൽ ഇതുവരെ കണ്ടെത്തിയത് 11 മൃതദേഹങ്ങളാണ്. പലതും ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട നിലയിലാണ്. മൂന്ന് വയസ് തോന്നിക്കുന്ന പെൺകുട്ടിയുടേതുൾപ്പടെയുള്ള മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്.
പോത്തുകൽ പഞ്ചായത്തിലാണ് മതതദേഹങ്ങളേറെയും അടിഞ്ഞത്. ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചുങ്കത്തറ കുന്നത്തു പൊട്ടി കടവിലും ഒരു മൃതദേഹം കിട്ടി. 15 വയസ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴ കഴിഞ്ഞ രണ്ട് ദിവസമായി നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇതിനിടെയിലാണ് ഇന്ന് പുലർച്ചെ  വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടാകുന്നത്. രാവിലെ മുതൽ പുഴയിൽ വീടിന്‍റെ അവശിഷ്ടങ്ങളും ഗ്യാസ് സിലിണ്ടറും പാത്രങ്ങളുമെല്ലാം ഒഴുകിയെത്തിയതായി നാട്ടുകാർ പറഞ്ഞു.
ഇതിന് പിന്നാലെയാണ് മൃതദേഹങ്ങളും ചാലിയാർ തീരത്ത് അടിഞ്ഞത്. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാ​ഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എട്ട് മൃതദേഹങ്ങൾ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.  പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് പുറമെ മുണ്ടേരി വനത്തിലും ചാലിയാർ പുഴയിൽ മൃതദേഹങ്ങളുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചാലിയാർ തീരത്ത് പരിശോധന നടത്തുന്നുണ്ട്.
Wayanad landslide latest update 11 bodies have been recovered from the Chaliyar River in Malappuram
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മണ്ണിലമർന്ന് മുണ്ടക്കൈ: ഉണ്ടായിരുന്നത് 400 വീടുകൾ; അവശേഷിക്കുന്നത് 30 എണ്ണം മാത്രമെന്ന് പഞ്ചായത്ത്

കൽപറ്റ: ഒരു ​ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി…

മരണസംഖ്യ ഉയരുന്നു; മരണം 135 ആയി; 116 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി

വയനാട് മുണ്ടക്കൈ, ചുരൽമലയിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി. 116 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായതായി…

ബുധനാഴ്ച മുതൽ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പി.എസ്.സി നാളെ മുതൽ ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ നടത്താൻ…

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; പുഴയിൽ മലവെള്ളപ്പാച്ചിൽ

കൽപറ്റ: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അം​ഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്. സംഭവസ്ഥലത്തെത്തിയ…