തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ചക്കാല നായര്‍, പണ്ഡിതര്‍, ദാസ, ഇലവാണിയര്‍ സമുദായങ്ങളെയാണ് പുതുതായി ഒബിസി പട്ടികയില്‍ ഉ ള്‍പ്പെടുത്തുക.
Read also: ആകെ 510 കി.മീ; ഗെയിൽ കടന്ന് പോകുന്ന ഭൂമിയുടെ രേഖകളില്‍ അടിയന്തര പരിഷ്കാരം, സർക്കാർ അനുമതി
നിലവില്‍ 80 സമുദായങ്ങളാണ് സംസ്ഥാനത്തെ ഒബിസിവിഭാഗത്തിലുളളത്. പട്ടിക വിപുലീകരണം നേരത്തെപരിഗണിച്ചിരുന്നെങ്കിലും, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.
നേരത്തെഎസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഗണിച്ച് എസ്ഇബിസിപട്ടികയിലും എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെഉള്പ്പെടുത്തിയിരുന്നു.
Four more communities in the OBC list