ദില്ലി: ഫോൺ ഓഫാകുമോയെന്ന പേടി വല്ലാതെ അലട്ടുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്കൊരു പ്രശ്നമുണ്ട്.  ‘നോമോഫോബിയ’ എന്നാണതിന്റെ പേര്. ഫോണില്ലാതെ ജീവിക്കാനാകാത്ത ഒരു തലമുറ നേരിടുന്ന മാനസിക പ്രശ്നമാണിത്.  കൗണ്ടർ പോയിന്റ് റിസർച്ചും ഓപ്പോയും ചേർന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നാലിൽ മൂന്ന് പേരും ‘നോമോഫോബിയ’യുടെ ഇരകളാണ്. ഇക്കൂട്ടർക്കെല്ലാം ഫോണുമായി അകലുക എന്നത് നല്ല പേടിയുണ്ടാക്കുന്ന കാര്യമാണ്. രാജ്യത്തെ സ്മാർട്‌ഫോൺ ഉപഭോക്താക്കളിൽ 72 ശതമാനം പേരും ഫോണിലെ ബാറ്ററി 20 ശതമാനമോ അതിൽ താഴെയോ ആയാൽ ആശങ്ക അനുഭവിക്കുന്നവരാണ്.ബാറ്ററി ചാർജ് എങ്ങാനും തീർന്ന് ഫോൺ ഓഫായാൽ സമ്മർ‍ദ്ദം അനുഭവിക്കുന്നവരാണ് 65 ശതമാനം പേരും.
‘നോമോഫോബിയ: ലോ ആങ്‌സൈറ്റി കൺസ്യൂമർ സ്റ്റഡി’ എന്ന പേരിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത്തരമൊരു അവസ്ഥയെ കുറിച്ച് പറയുന്നത്. ഓപ്പോയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഠനം നടത്തിയത്. റിപ്പോർട്ടിന് വേണ്ടി പ്രതികരിച്ചവരിൽ ഭൂരിഭാഗവും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാനും നേരം പോക്കിനും വേണ്ടിയാണ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത്. 65 ശതമാനം ആളുകൾ ഫോൺ ഉപയോഗം കുറച്ചിരിക്കുന്നത് ഫോൺ ബാറ്ററി കുറയാതിരിക്കാനാണ്. 81 ശതമാനം പേരും സാമൂഹ മാധ്യമങ്ങളുടെ ഉപയോഗം ബാറ്ററി ചാർജ് നിലനിർത്തുന്നതിനായി നിയന്ത്രിക്കുന്നുണ്ട്.

സ്മാർട്ട്ഫോണുകൾ വ്യക്തി ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. വ്യക്തിപരമായും, തൊഴിൽപരമായും, വിനോദത്തിന് വേണ്ടിയും വ്യക്തികൾ പരസ്പരം കണക്ടഡായി ഇരിക്കുകയാണ്. ബാറ്ററി തീരുന്നതിനെ കുറിച്ചും, ഫോൺ കേടാകുന്നതിനെ കുറിച്ചും ഉപഭോക്താക്കളിൽ ആശങ്കയുണ്ടാകുന്നത് ഇതുകൊണ്ട് കൂടിയാകാം. 31 മുതൽ 40 വയസ് വരെ പ്രായമുള്ളവരിലാണ് ബാറ്ററി കുറയുന്നതിൽ ആശങ്ക കൂടുതൽ.  20 മുതൽ 30 വയസ് പ്രായമുള്ളവർ തൊട്ടുപിന്നാലെ തന്നെയുണ്ട് ഈ കണക്കിൽ.
smartphone users suffers from Nomophobia
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…

രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്; യാത്രാ പശ്ചാത്തലമില്ല; ബെംഗളുരുവിൽ ചികിത്സയിൽ

ബെംഗളുരു: രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ…

കൊളസ്ട്രോള്‍ മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ; അറിയാം കുരുമുളകിന്‍റെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ…

ഭക്ഷണത്തിന് രുചി കൂട്ടുന്നതിനായി പലപ്പോഴും നാം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് കുരുമുളക്. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…