തിരുവനന്തപുരം:നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബ് വിന്യസിക്കുന്നു. ലാബിൻ്റെ ഫ്ലാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭാ കവാടത്തിൽ നിര്‍വഹിച്ചു. ബി എസ് എല്‍ ലെവല്‍ 2 ലാബാണ് സജ്ജമാക്കിയത്.
Read also: ഇല്ലേ കേരളത്തില്‍ നിപ പരിശോധിക്കാനുള്ള സൗകര്യം; പ്രചാരണവും വസ്‌തുതയും, ഇനി സംശയം വേണ്ടാ- Fact Check
കൂടുതല്‍ നിപ്പാ പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍ ഈ മൊബൈല്‍ ലാബ് കൂടി സജ്ജമാക്കിയതോടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ്പാ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ സേവനം കൂടി ലഭ്യമാക്കുന്നത്.
nipha mobile lab